Tuesday, March 4, 2014

ഒരാള്‍ മാത്രം


മനസ്സിന്റെ ശൂന്യത
മയങ്ങും മടിത്തട്ടില്‍
പളുങ്കുകൊണ്ടിന്നൊരു-
കൊട്ടാരം പണിതുവോ...?
അതിനുള്ളിലാകെ
ഇരിപ്പിടമൊന്നെ
അവിടുത്തെ പ്രജയും
രാജാവും "ഒരാള്‍ മാത്രം"
വിങ്ങുന്ന നൊമ്പരം
അലയടിക്കും സന്തോഷം
സിംഹഗര്‍ജ്ജനവും പിന്നെ
കുഞ്ഞിന്റെ കരച്ചില്‍
എല്ലാം അവിടുണ്ട്
കാണുന്നതോ ..."ഒരാള്‍ മാത്രം"
തംബുരുവിന്‍ സംഗീതമുതിരുന്നു
കോകില നാദത്തില്‍ ഗാനമോഴുകുന്നു
ചിലങ്ക തന്‍ ചിലമ്പൊലിനാദം
ഒരായിരം ഭാവങ്ങള്‍ നാട്യം നടത്തുന്നു
കാണിയും കഥനം നടത്തുന്നതും
.........."ഒരാള്‍ മാത്രം"
അരങ്ങിലും അണിയറയിലും
ചമയങ്ങള്‍ അണിയാനും അണിയിക്കാനും
വെറുക്കാനും പിന്നെ പൊറുക്കാനും
കാത്തിരിക്കാനും മറഞ്ഞിരിക്കാനും
......... "ഒരാള്‍ മാത്രം"
ആരാണയാള്‍? ഒന്നുമാത്രമറിയാം
മനസ്സിന്റെ ശൂന്യതയില്‍ ഇരിപ്പിടം,
പണിതൊരു വിഡ്ഢി......
സ്വയം തീര്‍ത്ത കൊട്ടാരത്തിലെ  "പടു വിഡ്ഢി"



2 comments:

  1. ആഗ്രഹങ്ങള്‍ കൊണ്ടുതീര്‍ത്തൊരു സ്വപ്നകൂടാരത്തില്‍...
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
  2. ഒരാള്‍ മാത്രം
    ചിലപ്പോള്‍ രാജാവ്, ചിലപ്പോള്‍....!!

    ReplyDelete