Saturday, March 1, 2014

നിന്നിലെ ഞാന്‍


നനുത്ത തെന്നലായ് അരികിലെത്തുമ്പോള്‍
ക്രോധകാറ്റായ് നീ ആഞ്ഞുവീശല്ലേ

വിരിഞ്ഞപൂക്കളില്‍ ഇതള്‍ കുരുന്നു ഞാന്‍
കാറ്റായ് വന്നു നീ തട്ടി വീഴ്ത്തല്ലേ

വാര്‍മഴവില്ലായ്  വാനില്‍ നില്‍ക്കുമ്പോള്‍
കരിമുകിലായ് നീ മറച്ചിടാതെന്നെ

ശാന്തമായൊരു തീരമാകുമ്പോള്‍
ആര്‍ത്തിരമ്പിടും തിരമാലയാവല്ലേ

മറഞ്ഞു പോയിടും ഒരുകുസുമംപോല്‍
പുനര്‍ജ്ജനിയാകും നിന്‍ മനമതില്‍ ............!

2 comments:

  1. അപേക്ഷകള്‍, പ്രാര്‍ത്ഥനകള്‍!!

    ReplyDelete
  2. മറഞ്ഞുപോയാലും ഓര്‍മ്മയിലെന്നും....
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete