Monday, December 9, 2013

മത്സരം


കനവില്‍ കനലുകൊണ്ട്  കോറിയിടാം
നിസ്വാര്‍ത്ഥ സ്നേഹം വിടരട്ടെ നമ്മില്‍
പഴിചാരി തമ്മിലായ് പറയുന്നുപലതും
അവനവന്‍ചൊല്ലുന്നതെല്ലാം ശരിയെന്നു...

അക്ഷരകൂട്ടുകള്‍ കുറിക്കും വിരലിനെ
ചങ്ങലയാകുന്ന വാക്കിനാല്‍ ബന്ധപ്പു
നൃത്തംചവിട്ടുന്ന കാല്‍പാദചലനങ്ങള്‍
ഇനിയാടിതീര്‍ക്കേണ്ട എന്നുമൊഴിയുന്നു

ആശ്വാസദൂതിനായ്  മുന്നിലണയുമ്പോള്‍
മുഖം തിരിച്ചന്നാളില്‍ പൊട്ടിതെറിക്കുന്നു
ക്രോധത്താല്‍ വാക്കുകള്‍ ശക്തിയാര്‍ജ്ജിക്കുന്നു
കൂട്ടിയടിക്കുന്ന കൈത്താളം പോലെ

അല്പമൊന്നയയുവാനാകില്ലയാര്‍ക്കുമേ
ഒന്നാമന്‍ താനെന്ന വാശി ജയിക്കുവാന്‍
കൂടപ്പിറപ്പിനെ പോലുമറിയില്ല....
കൂടെ പിറന്നെന്ന ഓര്‍മ്മയുമില്ല

അങ്കം കുറിക്കുവാനേവരും തല്പരര്‍
അങ്കകലിപൂണ്ട ചേകവരെപോലെ
രക്തവര്‍ണ്ണാമ്പര പൂക്കള്‍ വിതറുവാന്‍
മടിയൊട്ടുമില്ലാതെ നില്‍ക്കുന്നു തടുധിയില്‍

മാറ്റങ്ങളൊന്നുമേ കാക്കേണ്ടതില്ലിനി
ക്രൂരതയേറി വരുന്നിതാ കാലത്തും
എല്ലാം കണ്ടു മരവിച്ചു നില്‍ക്കുന്നു
ഭൂമിമാതാവുതന്‍ ഹൃത്തടമെപ്പോളും

എല്ലാം സ്പുടംചെയ്തു മാറ്റി മറിക്കുവാന്‍
നീതി സിംഹാസനം ന്യയംവിധിക്കുവാന്‍
ധര്‍മ്മവുമധര്‍മ്മവും വേര്‍തിരിച്ചെടുത്തുനാം
സത്യത്തിന്‍ ചെങ്കോലുമേന്തി മുന്നേറിടാം.




3 comments:

  1. അല്പമൊന്ന് അയഞ്ഞാല്‍, വിട്ടുകൊടുത്താല്‍ തീരാവുന്നതാണ് പല പ്രശ്നങ്ങളും

    ReplyDelete
  2. അല്പമൊന്നയയുവാനാകില്ലയാര്‍ക്കുമേ
    ഒന്നാമന്‍ താനെന്ന വാശി ജയിക്കുവാന്‍
    കൂടപ്പിറപ്പിനെ പോലുമറിയില്ല....
    കൂടെ പിറന്നെന്ന ഓര്‍മ്മയുമില്ല....ഇഷ്ട്ടം ഈ വരികള്‍ ...ആശംസകള്‍ ...

    ReplyDelete
  3. നന്ദി കൂട്ടുകാരെ

    ReplyDelete