Sunday, December 29, 2013

മറവി


മനസ്സിന്റെ അഗാധതയില്‍ അറിവിന്റെ ചിപ്പികള്‍
വാരാനിറങ്ങിയ പെണ്‍കൊടിയാള്‍
കാണാക്കയങ്ങളില്‍  ഊളിയിട്ടണയവേ
മങ്ങിയ കാഴ്ച്ചതന്‍ മായാപ്രപഞ്ചം

എന്തെല്ലാമോ പാകപിഴകള്‍...,
എവിടെ പിഴച്ചുവോ അറിയില്ല?
മറവിയുടെ മറക്കുട ചൂടിയോ..അതോ!
അറിയാതെ ചൂടിച്ചതോ....

ചിപ്പികള്‍ വാരവേ കൈ പുണര്‍ന്നതോ.......
മുത്തും പവിഴവുമായിരുന്നോ...?
തനിയെ വാരാനിറങ്ങിയ കൈകളില്‍
ചങ്ങലയിട്ടു പൂട്ടിയതാണോ ?

ശക്തമാം തിരയാലെ തീരത്തടിഞ്ഞുവോ
കൈകളിലൊരുപിടി മുത്തുമായി.......
മുത്ത്‌ വിതറുവാന്‍ കഴിയാതെവീണ്ടും
ആഴിതന്‍  മാറിനെ വാരിപുണര്‍ന്നുവോ

വീണ്ടുമൊരു യാത്രയാവാം....എന്നു!
ചൊല്ലിയതാര് .....ഞാനോ നീയോ ...?
അഗാധമാംമടിത്തട്ടില്‍ കണ്ടതുമനവധി
രൂപങ്ങളില്ലാത്ത നിഴല്‍ച്ചിത്രം മാത്രം

വാരികൂട്ടിയ അക്ഷര മുത്തുകള്‍
നന്നായടുക്കുവാന്‍  മറന്നു തുടങ്ങിയോ..?
സ്ഥാനം തെറ്റിയ മുത്തുകളെല്ലാം
ശൂന്യതനിറയും ചിപ്പിക്കുതുല്ല്യം

നിമിഷദൈര്‍ഘ്യം യാത്ര പറയവേ
ഒന്നുമറിയാത്ത പിഞ്ചു പൈതലായ് കൂട്ടിനു-
പൂര്‍ണ്ണതയില്ലാത്ത ചോദ്യോത്തരങ്ങളും
വായ്‌ ത്താരിയായ് പ്രവഹിക്കുന്നു .........

ഭാഗ്യവതിയെന്നു വാനോളം പുകഴ്ത്തിയവരും
കൂടെ നടക്കാനിറങ്ങിയവരും  ഇന്നെവിടെ?
മറവിയുടെ അനന്ത നീലിമയില്‍ ലയിച്ചവള്‍ക്കോ
കൂട്ടായ് മരവിപ്പ് മാത്രം ....മരണത്തോളം.......!








2 comments:

  1. പുതുവര്‍ഷം
    പുത്തന്‍ പ്രതീക്ഷകള്‍!!

    ReplyDelete
  2. നന്ദി അജിത്തേട്ട ............ഏട്ടനും കുടുംബത്തിനും പുതുവര്‍ഷത്തില്‍ എല്ലാ നന്മകളും നേരുന്നു

    ReplyDelete