Saturday, September 7, 2013

അളവുകോല്‍


ആത്മ നൊമ്പരത്തിന്റെ കണക്ക്‌
അത്  ആര്‍ക്കറിയാം?
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍!! ......
സൂത്രവാക്യങ്ങള്‍ ചേരാത്ത കണക്കുകള്‍ !

തന്നവര്‍ക്കറിയില്ല അതിന്‍റെ അളവും ആഴവും
സ്വീകരിച്ചവര്‍ക്കോ അളക്കാനാകില്ല
അതിന്‍റെ ആഴവും പരപ്പും
ഇതൊന്നുമല്ലാത്ത എന്തോ ഒന്നു?

ദൂരെയിരിക്കുമ്പോള്‍ സ്നേഹത്തിന്‍  അളവുകോല്‍
 നൊമ്പരമായ്  മാറുന്നു
അളക്കാനാകാത്ത നൊമ്പരം
നെഞ്ചില്‍ വിങ്ങലായ് മാറുന്നു

പിന്നെ നിറയുന്നു മിഴിയിണകള്‍,
രണ്ടാരുവികളായ്  കവിളിണകളെ തഴുകുന്നു
പിന്നെ കനലായ് മാറിയ മനം
ഒരു തീജ്വാലയായ് ,അഗ്നി കുണ്ഡമായ്
എന്തിനേയും ദഹിപ്പിക്കാന്‍ കഴിവുള്ള,
കരുത്തിന്റെ രൂപമായ്‌ മാറുന്നു
നിഴലായ് നിറമായ്‌ മുന്നേറുന്നു !

ആര്‍ക്കുവേണമെങ്കിലും അളന്നുനല്‍കാം
അതെ അളവിനാല്‍ തിരികെ -
നിനക്കും കിട്ടുമെന്നറിയുക...............!

5 comments:

  1. നല്‍കുമ്പോള്‍ അളക്കേണ്ട കാര്യമില്ല.കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതുമില്ല.അതാണ് ഏറ്റവും നല്ലത്.

    ReplyDelete
    Replies
    1. പ്രതീക്ഷ ഇല്ലങ്കിലും .........കൊടുത്താല്‍ തിരികെ കിട്ടും അതാണ് കുഴപ്പം......നന്ദി അനീഷ്‌

      Delete
  2. ജീവിതത്തിന്‍റെ അളവുകോല്‍ നന്നായി.
    ആശംസകള്‍.

    ReplyDelete