Tuesday, September 10, 2013

നിറദീപം


ശ്യൂന്യമാണെന്‍ മാനസം
അതിലൊരു നിറദീപം
കരിന്തിരി കത്താതൊരിക്കലും
തെളിക്കുവാന്‍ വന്നവള്‍ നീ

ചെമ്പകപൂവിന്‍ നൈര്‍മല്ല്യമോടെ
സുഗന്ധം പരത്തുന്നുയെന്നില്‍ നീ
എന്‍ ഹൃദയകോവിലിലെന്നും
അടരാതെ സൂക്ഷിക്കുമാപുഷ്പം

പിച്ചി ചീന്തിയ മാംസമായ് നിന്നെ
കൂട്ടമായ്‌ ചേര്‍ന്ന് ദൂരെയെറിഞ്ഞതോ
വൈഡൂര്യമായ്  തിളങ്ങിയ നിന്‍ മുഖം
പല്ലും നഖവും വികൃതമാക്കിയോ

ഭ്രാന്താലയത്തിന്റെ ചുവരുകള്‍ക്കുള്ളില്‍
ദൂരേക്ക്‌ ദൃഷ്ടികള്‍ പായിച്ചു നിന്നവള്‍
പൊട്ടിചിരികളും അട്ടഹാസങ്ങളും മുഴങ്ങുന്നു
ബധിരയായ് നില്‍ക്കുന്നിതായിവള്‍

തെറ്റു ചെയ്യാതെ ശിക്ഷയേറ്റവള്‍
എല്ലാം നിശബ്ദം സഹിച്ചതുമവള്‍
രക്ഷകരായ്  കടന്നു വന്നവര്‍ തന്നെ
ശിക്ഷകരായ് മാറിയതും പിന്നെ

കുപ്പയില്‍നിന്ന് കിട്ടിയ മാണിക്യം
ഇന്നെന്‍ ജീവനില്‍ പ്രകാശം പരത്തുന്നു
ഒരിക്കലുമണയാത്ത നിറദീപമായ്
ചെമ്പകപൂവിന്‍ സുഗന്ധമോടെ.........

5 comments:

  1. പ്രകാശം അണയാതെ ഇരിക്കട്ടെ.ഇനിയൊരു സഹനവും .

    ReplyDelete
  2. തെറ്റു ചെയ്യാതെ ശിക്ഷയേറ്റവള്‍
    എല്ലാം നിശബ്ദം സഹിച്ചതുമവള്‍

    ReplyDelete
  3. തെറ്റു ചെയ്യാതെ ശിക്ഷയേറ്റവള്‍
    എല്ലാം നിശബ്ദം സഹിച്ചതുമവള്‍

    ReplyDelete