Monday, September 23, 2013

ആരോമല്‍


ആരോമല്‍ പൈതലിന്‍ പൊന്‍മുഖം കാണുവാന്‍  
വിങ്ങുന്നുവിന്നെന്റെ മാനസവും
ആറ്റുനോറ്റുണ്ടായൊരുണ്ണിയെ കാണുവാന്‍
ഏറെകൊതിക്കുമെന്‍  നയനങ്ങളും

അമ്മതന്‍ മടിയിലിരുത്തിയൂട്ടാനും
താരാട്ടു പാടിയുറക്കുവാനും
നിന്‍ കിളികൊഞ്ചല്‍ കേള്‍ക്കുവാനും
ഇന്നെനിക്കേറെ കൊതിയാണ് പൈതലേ...

അമ്മയെ കാണാതുഴറുന്ന കുഞ്ഞേനിന്‍,
നൊമ്പരമത്രയും ഞാനറിവൂ........!
എന്‍ മാറിലെ ചൂടില്‍ ചേര്‍ത്തണച്ചീടുവാന്‍
ഉള്ളം പിടയുന്നു ഹൃത്തടംതേങ്ങുന്നു.

ചാരത്തിരുന്നിന്നു നിന്നെ പുണരുവാന്‍
എന്‍ കൈയും മനവും തുടിക്കുന്നു ഓമലെ
കുഞ്ഞു മനസ്സിന്റെ നൊമ്പരമൊപ്പുവാന്‍
നീട്ടുവാനെന്‍കൈകള്‍ ദൂരെയല്ലോ.............?

3 comments:

  1. കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ നല്ലൊരു താരാട്ട് പാട്ടുതന്നെയാക്കാം.നല്ല വരികള്‍.

    ReplyDelete