Wednesday, September 18, 2013

മഞ്ഞകിളി


മഞ്ഞകിളി പെണ്ണിന്‍ കൊഞ്ചല്‍ കേള്‍ക്കാതെ
ഇന്നെന്റെ പ്രഭാതമുണരുകില്ല
നിന്‍നാദമെന്‍ കാതില്‍ അലയടിക്കുമ്പോള്‍
എന്നുള്ളില്‍ വര്‍ണ്ണപ്രഭ തെളിയും

ദൂരെയിരിക്കുന്ന വൃക്ഷശിഖിരത്തിലെ
നിഴല്‍ പതിക്കാത്തൊരു ചിത്രമോ നീ...?
മഞ്ഞാട  ചുറ്റിയ നീയിന്നു,
മങ്ങാത്ത ചിത്രമായ്‌ ഹൃത്തില്‍പതിച്ചതും!

കാഞ്ചനകൂട്ടിലടക്കുവാന്‍ വന്നതും
സ്വാര്‍ത്ഥതയെന്നില്‍ നിറഞ്ഞതിനാലെ...
അകലല്ലേ മറയല്ലേയെന്നു കരഞ്ഞതും
നിന്‍ മനപന്തലില്‍ വന്നതും ഞാന്‍...,.......

ചിറകുകള്‍ വീശി പറന്നുയര്‍ന്നീടവേ
മുള്ളിനാല്‍ കോര്‍ത്തു നിന്‍ ചിറകു മുറിച്ചതും
മുറിവേറ്റു വീണതാം നിന്‍ ദേഹി
എന്‍ പാണിയാല്‍ ചേര്‍ത്തുപിടിച്ചതും!

നിമിഷങ്ങളെണ്ണി ഞാന്‍ കാണാതിരിക്കുമ്പോള്‍
വാക്കിന്റെ കത്തികള്‍ മൂര്‍ച്ചകൂട്ടുന്നതും
കാണും നിമിഷം കഴുത്തറുത്തീടുവാന്‍...,
സ്പന്ദനം കേള്‍ക്കുമ്പോളെല്ലാം മറന്നതും.

ചെയ്യാത്ത തെറ്റുകള്‍ ചൂണ്ടിപറഞ്ഞതും
എന്‍ മനചാപല്ല്യമെന്നു കരുതുവിന്‍
കൂടുതുറക്കാം ഞാന്‍ ദൂരേക്ക്പോകുവിന്‍
സ്നേഹ കതിരൊളി വീശീടുവാന്‍..................!,...........!


5 comments:

  1. നല്ല കവിതകള്‍ പിറക്കുന്നുണ്ട് ഈയിടയായി. സ്ഥിരം ഉപയോഗിക്കുന്ന വാക്കുകള്‍ മാറ്റി പിടിക്കാം.ആശംസകള്‍...

    ReplyDelete
  2. കവിത നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍..

    ReplyDelete
  3. തടവറകളില്‍ കഴിയുന്ന ചില കിളികള്‍ എങ്കിലും സ്വതന്ത്രരാവട്ടെ !
    ആശംസകള്‍.

    ReplyDelete
  4. നന്ദി കൂട്ടുകാരെ

    ReplyDelete