Wednesday, May 8, 2013

കനലുകള്‍




ചരിക്കുന്ന വീഥിയില്‍ ഉരുകുന്നുവോ നീ
ഒരു മെഴുതിരിപോല്‍ അണയുവാനായി

ഉള്ളില്‍ എരിയുന്ന കനലുകള്‍ക്കെന്തേ
ചന്തം കുറവെന്നു തോന്നിയിട്ടോ

പിന്നെയും പിന്നെയും ജ്വാല ജ്വലനം
മൂര്‍ദ്ധാവില്‍ കത്തി പടരുന്നതെന്തേ ?

അഗ്നിയായ് സിരകളില്‍ കത്തിപടരുമ്പോള്‍
 വെണ്ണിറിന്‍ നീറ്റല്‍ അറിയുന്നുവോ നീ

ഒരു പൂവിന്‍ ശുദ്ധത  നിന്നിലുണ്ടായിട്ടും
കനലായെരിയുവാന്‍ വിധിക്കപെട്ടോ?

പല നിമിഷങ്ങളും ഹിമകണംചാറിട്ടും
ഹിമ ബിന്ദുവായ്‌ നീ മാറാത്തതെന്തേ ?

അഗ്നി തന്‍നാളം മുത്തിയെടുത്തില്ലേ
നിന്നിലെ ഓരോ നിമിഷങ്ങളും

തേങ്ങുന്ന ഹൃദയം ചൊല്ലുന്നതെന്തെന്നു
കേള്‍ക്കുവാന്‍ എന്തെ നീ വന്നില്ല

വാക്കുകളോരോന്നും ചൊല്ലിയിട്ടും
നീ ഒരുവാക്കുരിയാടുവാന്‍ വന്നതില്ല

ഇത്രയും കനലുകള്‍ നിന്നിലുണ്ടയിട്ടും
എന്നോട് ചൊല്ലുവാന്‍ മറന്നുവോ നീ

വിട പറഞ്ഞെന്നോടു പോകുവാന്‍ വേണ്ടി നീ
ഒരു മാത്രപോലും വരാത്തതെന്തേ ?

പുനര്‍ജനിക്കനായ്‌ ഇല്ലെന്നു ചൊല്ലി
എങ്ങുപോയ് മറഞ്ഞു എന്‍ കിനാവേ

4 comments:

  1. good 1 :)
    പലപ്പോഴും ഉള്ളിലെ കനലുകള്‍ ജ്വലിക്കുമ്പോഴാണ് കവിത ആളിപ്പടരുന്നത്.
    All the best:)Go ahead:)

    ReplyDelete
  2. It could be better for readers if the lines were written with a better font and style...

    ReplyDelete