Monday, May 6, 2013

അമൂല്യനിധി




      ജീവിതം ഒരു നീര്‍കുമിള പോലെ തോന്നി സാമിന്...ഈ നീര്‍കുമിള പൊട്ടി അങ്ങ് തീര്‍ന്നെങ്കില്‍ എന്ന് പലപ്പോളും ചിന്തിക്കാറുണ്ട്....  ചിന്തകളിലൂടെ ഉറക്കം വരാത്ത രാത്രികള്‍ അനാഥതത്തിന്‍റെ ബാല്യവും കൌമാരവുംപിന്നിട്ടു യൌവനത്തില്‍ എത്തിനില്‍ക്കുന്നു... ജന്മം നല്‍കിയ അമ്മയും അച്ഛനും ആരെന്നു അറിയാതെ തന്നെ പോലുള്ളവരുടെ ഇടയിലെ ജീവിതം!
അനാഥാലയത്തിന്‍റെ നാലു ചുമരുകള്‍ അതായിരുന്നു അവന്‍റെ ബാല്യം സ്കൂള്‍ ജീവിതത്തില്‍ കുറച്ചു കൂട്ടുകരെ കിട്ടി പഠിക്കാന്‍ മിടുക്കനായിരുന്നു സാം എല്ലാവരുടെയും കണ്ണിലുണ്ണി. സ്കൂള്‍ പരിപാടികള്‍ക്ക് കൂട്ടുകാരുടെ മാതാപിതാക്കള്‍ വരുമ്പോള്‍ ഒരുപാടു നോവുന്ന മനസ്സ് ഒളിപ്പിച്ചു വെച്ച് ചുണ്ടില്‍ പുഞ്ചിരി പൊഴിക്കുമായിരുന്നു. എങ്കിലുംഉള്ളിലെ തേങ്ങല്‍ പുഞ്ചിരിയുടെ ശോഭ കളയാറുണ്ട് ചിലപ്പോളെങ്കിലും....
പഠനത്തിനു ശേഷം സാമിന് വിദേശത്ത് നല്ലൊരു ജോലി കിട്ടി. ഇടക്ക് വല്ലപോഴും തന്‍റെ കൂട്ടുകാരെയും   സ്നേഹമയിയായ  സിസ്റ്റ്റമ്മയെയും കാണാന്‍ നാട്ടിലേക്കു യാത്ര ചെയ്യാറുണ്ട്. ചിലപ്പോള്‍ ആ യാത്ര സന്തോഷത്തിന്റെയും ദു:ഖത്തിന്റെയും നിമിഷങ്ങള്‍ സമ്മാനിക്കാറുണ്ട്.
 ഒരിക്കല്‍ നാട്ടില്‍ പോയി തിരികെ പോരാന്‍ വിമാനതാവളത്തില്‍ എത്തിയപ്പോള്‍ പുറത്തെ ഒരു കാഴ്ച അവനെ വല്ലാതെ ആകര്‍ഷിച്ചു.ഒരു പ്രായമായ അമ്മച്ചി ഒറ്റയ്ക്ക് ഇരിക്കുന്നു .ഏതോ വലിയ ചിന്തയുടെ ലോകത്താണ് എന്ന് തോന്നും മുഖത്ത് ഒരു വിഷാദ ഭാവം...സാം പതുക്കെ അമ്മച്ചിയുടെ അടുത്തേക്ക് നടന്നു അടുത്ത് എത്തിയപ്പോള്‍ ചിന്തയുടെ ലോകത്തുനിന്നും ഉണര്‍ന്നപോലെ അവര്‍  മിഴിച്ചു നോക്കി.ചുണ്ടില്‍ഒരു ചെറു പുഞ്ചിരി വിരിഞ്ഞു എങ്കിലുംഒരു വിഷാദം ആ മുഖത്തു കാണാം. 
സാം അറിയാതെ  കൈകള്‍ നീട്ടി ആ അമ്മയുടെ കൈയില്‍ പിടിച്ചു. മാതൃസ്നേഹത്തിന്‍റെ ഒരു തലോടല്‍ അവന്‍റെ ഉള്ളില്‍ അലയടിച്ചു ഇന്നുവരെ അനുഭവിക്കാത്ത ഒരു നിര്‍വ്രതി. കുറച്ചു സമയം അവരോടൊപ്പം ചിലവഴിച്ചു.ആ അമ്മയോട് സംസാരിച്ചു
      എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലതായ ഒരു പാവം അമ്മ. മക്കള്‍ മൂന്നു പേര്‍ എല്ലാവരും വിദേശത്ത് ഉന്നത നിലയില്‍ ജോലിക്കാര്‍. ഭര്‍ത്താവു നേരത്തെ മരിച്ചു .മക്കളെ വളര്‍ത്താന്‍ ജീവിതം മാറ്റിവെച്ചു .ഒരുപാടു കഷ്ടപാടുകളിലൂടെ മക്കളെ എല്ലാം നല്ല നിലയില്‍ ആക്കി ഒടുവില്‍ ആ മക്കളാല്‍ തന്നെ വലിച്ചെറിയപ്പെട്ടു. ഇത്രയും കേട്ടപ്പോള്‍ സാം അറിയാതെ ഒന്ന് തേങ്ങിപോയി.പോകാന്‍ സമയമായി അവന്‍ മനസില്ല മനസോടെ ആ അമ്മയോട് യാത്ര പറഞ്ഞു.പോകാന്‍ നേരത്ത് അവരുടെ അഡ്രെസ്സ് വാങ്ങാനും മറന്നില്ല. അവന്‍ വിദേശത്ത് എത്തിയ ശേഷം ആദ്യം ചെയ്തത് ആ അമ്മക്ക് ഒരു കത്ത് അയക്കുകയായിരുന്നു.
 പ്രിയപ്പെട്ട അമ്മക്ക്
  സുഖമാണോ അമ്മേ എന്‍റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു ദിവസമാണ് അമ്മയെ ഞാന്‍ കണ്ടുമുട്ടിയത്‌. ജീവിതത്തില്‍ ആദ്യമായി ഒരു അമ്മയുടെ സ്നേഹം ഞാന്‍ അറിഞ്ഞ ദിവസം.മോനെ എന്നാ ആ വിളി ഇപ്പോളും കാതില്‍ മുഴങ്ങുന്നു.എന്‍റെ ഓരോ ദിവസങ്ങളിലും ഞാന്‍ ആ വിളിക്കായ് കൊതിക്കുന്നു.എന്ത് ആവശ്യം ഉണ്ടെങ്കിലും എന്നെ അറിയിക്കണം.അടുത്ത മാസം എന്‍റെ കൂട്ടുകാരന്‍ നാട്ടില്‍ വരുന്നുണ്ട് അമ്മക്ക് ഒരു ഫോണ്‍ കൊടുത്തുവിടാം.എനിക്ക് അമ്മയുടെ മോനെ എന്ന വിളി കേള്‍ക്കാന്‍. എന്‍റെ നമ്പര്‍ ഇതാണ് കിട്ടിയാല്‍ ഉടന്‍ എനിക്ക് വിളിക്കണം
ഇത്രയും എഴുതി നിര്‍ത്തുന്നു
               അമ്മക്ക് പിറക്കാതെ പോയ മകന്‍
ആ കത്ത്കിട്ടിയതും ആ അമ്മയുടെ മനം വല്ലാതെ തുടിച്ചുപോയി  അറിയാതെ ആ കണ്ണില്‍നിന്നും രണ്ടു തുള്ളി കണ്ണുനീര്‍ ഇറ്റുവീണു. ആ അമ്മ എന്നും വിമാനത്താവളത്തിന്‍റെ പുറത്തു വന്നു കത്ത് നില്‍ക്കുന്നത് തന്‍റെ മക്കള്‍ ആരെങ്കിലും വന്നാല്‍ ഒരു നോക്ക് കാണാന്‍ വേണ്ടി മാത്രം . പിന്നീടുള്ള ദിവസങ്ങള്‍ ആ അമ്മയ്ക്കും മകനും എന്തെല്ലാമോ നേടിയപോലെ.അടുത്ത അവധിക്കു നാട്ടില്‍ വരുമ്പോള്‍ തനിക്ക് ആ അമ്മയെ സ്വന്തമാക്കണം എന്ന് സാം തീരുമാനിച്ചു .സാം മുടങ്ങാതെ അമ്മയെ ഫോണില്‍ വിളിച്ചു വിശേഷങ്ങള്‍ അറിഞ്ഞു അമ്മക്ക് ആവശ്യമുള്ളതെല്ലാം നല്‍കി. അടുത്ത അവധിക്കു നാട്ടില്‍ പോയ സാം തിരിച്ചെത്തിയത്‌ തനിക്കു അമുല്യമായി കിട്ടിയ അമ്മയെന്ന നിധിയുമായിട്ടായിരുന്നു . പിന്നീടുള്ള അവരുടെ ലോകം  അവര്‍ണ്ണനീയമായിരുന്നു.അമ്മയുടെ സ്നേഹം ...ഒരു മകന്‍റെ സ്നേഹം എല്ലാം നിറഞ്ഞഅന്തരീക്ഷം.പിന്നീടു ആ അമ്മയെന്ന പുണ്യംഈ പ്രപഞ്ചത്തില്‍ നിന്നു മറയുംവരെ അവന്‍  ആര്‍ക്കും വിട്ടുകൊടുത്തില്ല.കുറഞ്ഞ നാളുകള്‍ ഒരു ആയുസ്സ്മുഴുവനും ഉള്ള സ്നേഹം അവര്‍ രണ്ടു പേരും അനുഭവിച്ചു . ആ അമ്മയുടെ സ്നേഹം മുന്നോട്ടുള്ള അവന്‍റെ വഴികളില്‍ അണയാത്ത ദീപമായിഎന്നും കൂടെ ഉണ്ടായിരുന്നു ആ അമ്മയുടെ ഓര്‍മ്മയില്‍ അവന്‍റെ എല്ലാ ഏകാന്തതയും അലിഞ്ഞുപോയി.ഇന്നത്തെ സമൂഹത്തില്‍ മാതാപിതാക്കളെ  വൃദ്ധ സദനങ്ങളിലേക്ക്  തള്ളി വിടുമ്പോള്‍ അവരുടെ സ്നേഹം കിട്ടാതെ പോയ അനാഥരേകുറിച്ച്  ചിന്തിക്കുക. നമ്മള്‍ അനുഭവിച്ച സ്നേഹത്തിന്‍റെ  വില
അപ്പോള്‍ മനസിലാകും.

6 comments:

  1. എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലതായ ഒരു പാവം അമ്മ. മക്കള്‍ മൂന്നു പേര്‍ എല്ലാവരും വിദേശത്ത് ഉന്നത നിലയില്‍ ജോലിക്കാര്‍. ഭര്‍ത്താവു നേരത്തെ മരിച്ചു .മക്കളെ വളര്‍ത്താന്‍ ജീവിതം മാറ്റിവെച്ചു .ഒരുപാടു കഷ്ടപാടുകളിലൂടെ മക്കളെ എല്ലാം നല്ല നിലയില്‍ ആക്കി ഒടുവില്‍ ആ മക്കളാല്‍ തന്നെ വലിച്ചെറിയപ്പെട്ടു.

    മിനി നന്നായി കഥ പറഞ്ഞിരിക്കുന്നു. ഈ ലോകം ഇങ്ങനെയാണ്.
    അടുത്ത ഞായർ ലോക അമ്മദിനമാണ്.

    ReplyDelete
  2. വലിയ ഒരു മെസ്സേജാണ് ഈ കഴുത്തിലുള്ളത്........
    ഇത് നാളെയും വായിക്കപ്പെടും

    ReplyDelete
    Replies
    1. നന്ദി സ്നേഹം സുഹൃത്തേ

      Delete
  3. നന്നായിട്ടുണ്ട് !

    ReplyDelete