Tuesday, March 5, 2013

അമ്മ



സ്നേഹമെന്നമൂന്നക്ഷരമാദ്യം
പഠിപ്പിച്ചഗുരുവാണെന്നമ്മ 
വിദ്യയേകീടാനായ്‌വിദ്യാലയത്തിലേ-
ക്കെന്നെനടത്തിച്ചു അമ്മ

വഴിതെറ്റിയലയാതെ നേരിന്‍റെമാര്‍ഗ്ഗത്തില്‍
എന്നുംനയിച്ചുയെന്‍ അമ്മ
തെറ്റുകാണുമ്പോഴരുതെന്ന് ചൊല്ലീടും
സ്നേഹത്തിന്‍നിറകുടം അമ്മ 

തേങ്ങിക്കരയുമ്പോള്‍മാറോടണച്ചെന്നെ
ആശ്വസിപ്പിച്ചീടുമമ്മ
സഹനത്തിന്‍പാതയിലാശ്വാസദൂതുമായ്‌
അരികില്‍വന്നണഞ്ഞീടുമമ്മ

തളരുന്നനേരത്തുത്താങ്ങുന്നകൈകളായ്
എന്‍മുന്നിലെത്തിടും അമ്മ 
കദനഭാരത്തിന്‍റെകനലായെരിയുമ്പോള്‍   
ഒരുകുളിര്‍തെന്നലായ് തഴുകുമമ്മ

മിഴിയില്‍ത്തെളിയുന്ന ബാഷ്പബിന്ദുക്കളെ 
ചുംബനംക്കൊണ്ടുത്തുടക്കുന്നുയമ്മ 
എത്രവര്‍ണ്ണിച്ചാലും വര്‍ണ്ണിച്ചുത്തീരാത്ത
സ്നേഹത്തിന്‍ നിറദീപമമ്മ

3 comments:

  1. എത്ര വര്‍ണ്ണിച്ചാലും വര്‍ണ്ണിച്ചു തീരാത്ത
    സ്നേഹത്തിന്‍ നിറകുടമമ്മ

    ReplyDelete
  2. അമ്മ എന്നതാണ് ഏറ്റവും വലിയ സത്യം

    ReplyDelete
  3. അമ്മക്ക് പകരം അമ്മ മാത്രം ...

    ReplyDelete