Sunday, July 12, 2015

മനസ്സുണ്ടെങ്കില്‍


                                                                                                                                                                                                                  ചിലര്‍ സമയമില്ലന്നു പറയുമ്പോള്‍ ചിന്തിക്കാറുണ്ട് എല്ലാവര്‍ക്കും ദിവസം ഇരുപത്തിനാല് മണിക്കൂറല്ലെ ഉള്ളതെന്നു .തിരക്കുകള്‍ ഒന്നുമില്ലങ്കിലും തിരക്ക് അഭിനയിച്ചു നടക്കുന്ന ചിലരെ കാണാം .അവര്‍ ചിന്തിക്കാതെ പോകുന്ന ഒന്നുണ്ട് .പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പലതും നഷ്ടമാകുന്നതിങ്ങനെയാണെന്ന്  . പിന്നീടു നഷ്ടമായവയെ ഓര്‍ത്തു ദു:ഖിച്ചിട്ട് എന്തുകാര്യം ?  അപകടത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് കൃത്യസമയത്ത് ലഭിക്കാതെ പോകുന്ന ശിശ്രുഷ എത്ര വിലപ്പെട്ട ജീവനുകളാണു നഷ്ടമാക്കുന്നത് .ജീവിതത്തിലെ വ്യക്തിബന്ധങ്ങളായാലും ഇതൊക്കെതന്നെയാണ് സംഭവിക്കുന്നത്‌ . തുറന്നു ഒന്ന് സംസാരിക്കാന്‍ പത്തുമിനുട്ട്  മാറ്റിവയ്ക്കാന്‍ സമയമില്ലന്നു പറയുന്നതിന്റെ പേരില്‍ നഷ്ടമാകുന്ന സ്നേഹത്തിന്റെ കണ്ണികള്‍  പിന്നീടു ഒരിക്കലും വിളക്കി ചേര്‍ക്കാന്‍ കഴിയാത്തവിധം അകന്നുപോകുന്നു.തന്റെ സങ്കടങ്ങള്‍ ഉള്ളിലൊതുക്കി നിരാശയുടെ കയങ്ങളില്‍ മരണത്തെ പുല്കുന്നവരും നിരവധിയുണ്ട് .  മരിച്ചു കഴിയുമ്പോള്‍ പല കൂട്ടുകാരും പറയും അവന്‍,അവള്‍ സ്വയം ജീവതം അവസാനിപ്പിക്കുമെന്ന്  തോന്നിയുരുന്നുവെങ്കില്‍ നമ്മുക്ക് അവരെ രക്ഷിക്കാമായിരുന്നുയെന്ന്‍. ചിലപ്പോള്‍ അവരുടെ വിഷമങ്ങള്‍ പങ്കുവക്കാന്‍ നമ്മുടെ അരികില്‍ വന്നപ്പോള്‍ ഇവന് വട്ടാണെന്ന്  പറഞ്ഞു തമാശായിട്ട്‌ തള്ളികളയുകയും ചിലപ്പോള്‍ പരിഹസിക്കുകയും ചെയ്യുന്നവരാണ് നമ്മില്‍ അധികംപേരും .എത്ര തിരക്കായാലും അല്പസമയം മറ്റുള്ളവരെ ശ്രവിക്കാന്‍, അവരുടെ സങ്കടത്തില്‍ ഒരു ആശ്വാസവാക്ക് പറയാന്‍ നമ്മുക്ക് കഴിഞ്ഞാല്‍ പലരേയും രക്ഷിക്കാന്‍ സാധിക്കും.എത്ര വലിയ പദവികള്‍ വഹിക്കുന്നവരായാലും എനിക്ക് ആരുടെയും സഹായം ആവശ്യമില്ലന്ന് കരുതി സ്വയം അഹങ്കരിക്കുന്നവരായാലും ഒരു അനുഭവം ഉണ്ടാകുമ്പോള്‍ ഒരു ആശ്വാസവാക്കിനായി ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ലയെന്ന സത്യം മറക്കാതിരിക്കുക ...

   "മറ്റുള്ളവരില്‍ നിന്നു നാം എന്താഗ്രഹിക്കുന്നുവോ അതുപോലെ നമ്മില്‍നിന്നു മറ്റുള്ളവരും പ്രിതീക്ഷിക്കുന്നുയെന്ന സത്യം മനസ്സിലാക്കുക"


6 comments:

  1. എല്ലാര്‍ക്കും ഒരേപോലെ പങ്കിടപ്പ്പെട്ടത് ഒന്നുമാത്രമേയുള്ളു. സമയം. ആര്‍ക്കും ഒരു സെക്കന്‍ഡ് കൂടുതലുമില്ല, ഒരു സെക്കന്‍ഡ് കുറവുമില്ല

    ReplyDelete
    Replies
    1. നന്ദി അജിത്തേട്ട

      Delete
  2. ഒഴിഞ്ഞുമാറാനുള്ള ഒരു ഉപാധിയായിമാറി,'സമയമില്ല' എന്ന പല്ലവി.
    ആശംസകള്‍

    ReplyDelete
  3. സമയം അന്നും ഇന്നും ഇരുപത്തി നാലു മണിക്കൂർ തന്നെ.മാറിയത് നമ്മുടെ ജീവിത ശൈലിയാണ്.

    ReplyDelete