Saturday, November 8, 2014

തിരികെനടന്നവള്‍


സ്നേഹംകൊണ്ടൊരു   മുള്‍കിരീടം മെനഞ്ഞു
ചൂടിച്ചു തന്നിട്ട് വേദനിക്കുന്നുവോയെന്നുചോദിച്ചാല്‍ ...
ഉണ്ടെന്നു പറയാനും ഇല്ലന്നുപറയാനും
കഴിയാതുഴറും മൗനമാം മാനസമോ നീ ....

നിണം പൊട്ടിയൊഴുകിനിന്‍
കവിള്‍ത്തടം ചുവക്കുമ്പോള്‍
മുറിപ്പെട്ട നൊമ്പരം മറച്ചുനിന്‍ ചുണ്ടില്‍
വിരിയുന്നുശോകത്തില്‍ പൊതിഞ്ഞൊരുപുഞ്ചിരി ....

തനിയെ താങ്ങുന്ന ഭാരമെത്രനാള്‍
ഉത്തരമില്ലാത്ത ചോദ്യമായെത്തുമ്പോള്‍
എന്തുപറഞ്ഞു ഞാന്‍ ആശ്വസിപ്പിക്കും
എരിഞ്ഞുതീരും നിന്‍ ഉള്‍ത്തടത്തെ ....!!!

കാലചക്രം കഥപറഞ്ഞകലുമ്പോള്‍
ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരായിരം കദനങ്ങളും
മനുജന്റെ മനസ്സില്‍ മങ്ങാത്ത ചിത്രമായ്‌
മണ്‍മറഞ്ഞിടുവാന്‍ മരണമെത്തുംവരെ......!!!

7 comments:

  1. സ്നേഹത്താലുള്ള മുള്‍ക്കിരീടമാണെങ്കില്‍ സന്തോഷത്തോടെ സഹനം തന്നെ

    ReplyDelete
    Replies
    1. ചിലപ്പോള്‍ വല്ലാതെ വേദനിക്കും .......വായനയ്ക്ക് നന്ദി അജിത്തേട്ട

      Delete
  2. കുരിശേന്തിയവരുടെ വിധി!
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി സര്‍

      Delete
  3. ഉണ്ടെന്നു പറയാനും ഇല്ലന്നുപറയാനും
    കഴിയാതുഴറും......

    ReplyDelete
  4. വായനക്ക് നന്ദി ഋതു

    ReplyDelete
  5. വായനക്ക് നന്ദി ഋതു

    ReplyDelete