Tuesday, July 22, 2014

ഇങ്ങനെയും ചിലത്

                   
   
 
                      കുറെ അംഗങ്ങള്‍ ഉള്ള ആ കൂട്ടുകുടുംബത്തിലേക്ക്  അയാളുടെ കൈ പിടിച്ചു അവള്‍ കയറിച്ചെന്നത്‌ വളരെ പ്രതീക്ഷകളോടെ ആയിരുന്നു . തറവാട്ടമ്മ അവളെ നിലവിളക്ക് കൊടുത്തു സ്വീകരിച്ചെങ്കിലും ഉള്ളിലെ പുച്ഛവും പുറമേ ഉള്ള പുഞ്ചിരിയും അവള്‍ പെട്ടന്ന് മനസ്സിലാക്കിയില്ല .പ്രധാനപ്പെട്ട പല അംഗങ്ങള്‍ക്കും അവള്‍ കണ്ണിലെ കരടായിരുന്നു .അതില്‍ ചുരുക്കം ചിലരുടെ ഹൃദയങ്ങളില്‍ അവള്‍ക്കു അര്‍ഹിക്കുന്ന സ്ഥാനവുമുണ്ടായിരുന്നു .
                                         സ്നേഹമല്ല പണമാണ് വലുതെന്നു ചിന്തിക്കുന്ന ഒരു കുടുംബം പാവപ്പട്ട അവള്‍ക്കു ജീവിതം നരകമാക്കി .അയാളുടെ ഇഷ്ടങ്ങളെ ആര്‍ക്കും എതിര്‍ക്കാന്‍ കഴിയുമായിരുന്നില്ല എന്ന ഒറ്റ കാരണമാണ് ആ കൈക്കുള്ളില്‍ അവളെ ചേര്‍ത്തത് .പല അംഗങ്ങളും അവരുടെ ബന്ധത്തില്‍പ്പെട്ട പെണ്‍കുട്ടികളെ ആലോചിച്ചെങ്കിലും അതെല്ലാം അയാള്‍ വേണ്ടാന്ന് വച്ചത് അവളിലെ സ്നേഹവും നന്മയും കണ്ടാണ്‌. അയാള്‍ എല്ലാവരുടെയും ഇഷ്ടകഥാപാത്രമാണ് .കാരണം ആ സമ്പത്തിന്റെ സ്രോതസായിരുന്നു ആ മനുഷ്യന്‍,  അവളുടെ കണ്ണുകളിലെ സങ്കടം അത് തിരിച്ചറിയാന്‍ അയാള്‍ക്ക് സമയം കിട്ടാതായതോടെ അവള്‍ തീര്‍ത്തും ഒറ്റപ്പെട്ടു . സ്വയം ഉള്‍വലിഞ്ഞ അവള്‍ അധികം മിണ്ടാതായി . അധികം കഴിയും മുന്‍പേ തന്നെ ചേര്‍ത്ത് പിടിച്ച  ആ കൈകളില്‍ നിന്നും നന്മയുടെ സൗരഭ്യം എന്നന്നേക്കുമായി  നഷ്ടമായി .ആ നഷ്ടം നികത്താന്‍  പിന്നീടൊരിക്കലും അയാള്‍ക്ക് കഴിഞ്ഞതുമില്ല .
                         "സ്വാര്‍ത്ഥത പലപ്പോളും മനുഷ്യരെ അന്ധരാക്കുന്നു .ജീവിതത്തില്‍ വിലപ്പെട്ട പലതും നഷ്ടമാകുന്നു ഒരിക്കലും നികത്താനാവാത്ത മുറിവുകള്‍ അവശേഷിപ്പിച്ചുകൊണ്ട് "

5 comments:

  1. kollam.nannayittundu..iniyum krithikal pratheekshikkunnu

    ReplyDelete
  2. വായനക്ക് നന്ദി സുഹൃത്തേ

    ReplyDelete
  3. 'അവളുടെ കണ്ണുകളിലെ സങ്കടം അത് തിരിച്ചറിയാന്‍ അയാള്‍ക്ക്.............................' ഒരുവലിയ കഥയുടെ വെട്ടിച്ചുരുക്കല്‍ വ്യക്തമായും മനസ്സിലാകുന്നുണ്ട്, അവസാനത്തെ വരികളുംകൂടി ചേര്‍ന്നപ്പോള്‍....ഇനി ചെയ്യാനുള്ളത് ഞാന്‍ ആദ്യം സൂചിപ്പിച്ച ഭാഗത്ത് അല്പം കൂട്ടിച്ചേര്‍ക്കുകയാണ് വേണ്ടത്.കഥയ്ക്ക്‌ തിളക്കമേറും.
    ആശംസകള്‍

    ReplyDelete
  4. സ്നേഹവും പണവും താരതമ്യം ചെയ്താല്‍ പണത്തിന്റെ ഭാഗത്തേയ്ക്ക് ചായുന്നവരാണ് അധികം!

    ReplyDelete
  5. സ്വാര്‍ത്ഥത പലപ്പോളും മനുഷ്യരെ അന്ധരാക്കുന്നു .ജീവിതത്തില്‍ വിലപ്പെട്ട പലതും നഷ്ടമാകുന്നു ഒരിക്കലും നികത്താനാവാത്ത മുറിവുകള്‍ അവശേഷിപ്പിച്ചുകൊണ്ട് "ashamsakal miniyecheeeeeee

    ReplyDelete