Friday, July 18, 2014

പടവാള്‍


വേദനയുടെ നീര്‍ച്ചുഴിയില്‍ ഉഴലുമ്പോഴും
ഹൃത്തടം വിങ്ങി പുളയുമ്പോഴും
സഹനത്തിന്‍ മൂര്‍ത്തിയെ ആവഹിച്ചീടും നീ
മനുഷ്യ സ്ത്രീയോ  അതോ ദേവതയോ ?

കൊച്ചു തുരുത്തിലെ ഏകാന്തജീവിയായ്
മാറുവാന്‍ കാരണം ഒന്നിത് മാത്രമോ
നൊമ്പരം താങ്ങാന്‍ കഴിയാതെ വന്നാലോ
നെഞ്ചകംപൊട്ടി നീ പിടഞ്ഞു തീരില്ലയോ

ഇനിയൊരു ജന്മമീ ഭൂവിലേക്കില്ലെന്നു
പ്രതിജ്ഞയെടുത്തതും എന്തിനു വേണ്ടി നീ
അരുതേ മകളെ നീ ഒന്നുമോര്‍ക്കേണ്ടിനി
നന്മകള്‍ളൊരുപാട് ചെയ്യേണ്ടതാണ്  നീ

വിദ്യയില്ലാത്തവര്‍ ഒരു കൂട്ടമുണ്ടിന്നു
അവര്‍ക്കായ് നീയിന്നു വിദ്യയേകീടുക
വീര്‍പ്പൊഴുക്കീടുന്ന  പാവമാം മര്‍ത്യന്
ന്യായമാം വേതനം വാങ്ങിനല്‍കീടുക

ചൂഷിതരാകുന്ന പെണ്‍കൊടിമാരെ നീ
കാത്തു പാലിക്കുക കഴുകന്റെ കണ്ണാലെ
ആട്ടിയകറ്റുവിന്‍ മേലാളവര്‍ഗ്ഗത്തെ
അടിമത്വചങ്ങല പൊട്ടിച്ചെറിയുവിന്‍

എല്ലാമറിഞ്ഞു നീ മൌനമായ് മാറാതെ
പുതിയൊരു വിപ്ലവ വീര്യമായ് മാറുവിന്‍
സത്യം ജയിക്കുവാന്‍  അങ്കം കുറിക്കുവിന്‍
ഇരുതല മൂര്‍ച്ചയാം പടവാള് പോലെ നീ



4 comments:

  1. നിന്ദിതരേയും,പീഡിതരേയും രക്ഷിക്കാനായി പടനയിക്കുക!
    ആശംസകള്‍

    ReplyDelete
    Replies
    1. വായനക്ക് നന്ദി സര്‍

      Delete
  2. വായനക്ക് നന്ദി അജിത്തേട്ട

    ReplyDelete
  3. എല്ലാമറിഞ്ഞു നീ മൌനമായ് മാറാതെ
    പുതിയൊരു വിപ്ലവ വീര്യമായ് മാറുവിന്‍
    സത്യം ജയിക്കുവാന്‍ അങ്കം കുറിക്കുവിന്‍
    ഇരുതല മൂര്‍ച്ചയാം പടവാള് പോലെ നീ ashamsakal miniyecheeeeeeee

    ReplyDelete