കുറച്ചുനാളത്തെ കാത്തിരിപ്പിനു ശേഷമായിരുന്നു അവളുടെ ജീവിതത്തില്‍ ശാന്തത അനുഭവപ്പെട്ടത്.മനസ്സ് ശാന്തമായപ്പോള്‍ ആണ് ഒരിക്കല്‍ തന്റെ കയ്യില്‍ കിട്ടിയ ആ ഡയറിയെ കുറിച്ച് അവള് ഓര്‍മിച്ചത്. ഡയറി വായിച്ച അവളുടെ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി.
എപ്പോഴും ശബ്ദകോലാഹലങ്ങള്‍ നിറഞ്ഞ ആ ജീവിതം അവള്‍ക്കു മടുത്തു തുടങ്ങിയിരുന്നു.ഒഴിവു ദിനങ്ങളിലായാലും വിരസത ,ഇതില്‍ നിന്നെല്ലാം ഒരു മോചനം എന്നാണ് ഉണ്ടാവുക ? ആലോചന പോലെ അത്ര എളുപ്പമായിരുന്നില്ല നേടിയെടുക്കല്‍. തുറന്നു പറയാന്‍ ആരുമില്ലാത്ത അവസ്ഥ കൂടി ആയപ്പോള്‍ ആകെ വട്ടുപിടിക്കുന്നപോലെ,
ഒഴിവു സമയങ്ങളില്‍ പട്ടു കേള്‍ക്കുകയും അല്പം വായിക്കുകയും ചെയ്യുന്നതാണ് ഏക ആശ്വാസം .അതുകൊണ്ട് എല്ലായിടത്തുനിന്നും ഒരു ഉള്‍വലിയല്‍ ആയിരുന്നു .
അവളിലെ ചെറിയ മാറ്റങ്ങള്‍പോലും അവള് അറിയാതെ ശ്രദ്ധിച്ചിരുന്ന അവള് പോലുമറിയാത്ത ഒരു സുഹൃത്ത് . അതായിരുന്നു അയാള്‍ അവള്‍ക്കു നല്കിയ സ്ഥാനം .
തന്റെ സങ്കടങ്ങള്‍ക്ക് നടുവില്‍ നിന്നപ്പോഴും താന്‍ കാണാതെ പോയ ആത്മാര്‍ത്ഥത നിറഞ്ഞ സുഹൃത്ത് ......
ഒരിക്കലും സൗഹൃദത്തിന്റെ സ്നേഹം പ്രണയമാകാതെ കാത്തുസൂക്ഷിച്ചവന്,അവളിലെ കഴിവുകളെ ആരാധനയോടെ നോക്കി നിന്നവന്, അവന്റെ ഡയറി ആയിരുന്നു അവള് വായിച്ചതു .എല്ലാം അവളിലെ മാറ്റങ്ങള്‍ മാത്രം ...ഒരിക്കല്‍ അവന് സംസാരിക്കാന്‍ വന്നപ്പോള്‍ കേട്ട ഭാവം കാണിക്കാതെ നടന്നകന്നതാണ് എന്ന ഓര്‍മ്മ വല്ലാതെ സങ്കടപ്പെടുത്തി. തിരിച്ചൊരു ക്ഷമ ചോദിക്കാന്‍ ഇന്നു പറ്റില്ല അവന് ഓര്‍മ്മയായിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു. ഒരു അപകടം ആ ജീവന് നീര്‍കുമിള പോലെ പൊട്ടിപോയി.
സങ്കടങ്ങള്‍ക്ക് നടുവില്‍ തനിക്കു ആശ്വാസമായി കടന്നുവന്ന ദൈവദൂതനെപോലൊരാള്‍,എന്നിട്ടും ഒരിക്കല്‍പോലും തനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞില്ല .മുഖം മൂടി അണിഞ്ഞ മനോഹരിതകള്‍ മനസ്സിലാക്കാനും കഴിഞ്ഞില്ല.
നമ്മുക്കരികില്‍ വരുന്ന സത്യത്തിന്റെ പല മുഖങ്ങളും നമ്മള് തിരിച്ചറിയാതെ പോകുന്നതാണ് ഏറ്റവും വലിയ കുഴപ്പം .നമ്മള് ആത്മാര്‍ത്ഥമെന്നു കരുതുന്ന പലരും ഏറ്റവും വലിയ മുഖമൂടികളാകണ് അണിഞ്ഞിരിക്കുന്നത് എന്നറിയുമ്പോള്‍ തോന്നുന്നത് ....വെറുപ്പോ സങ്കടമോ മരവിച്ച അവസ്ഥയോ .......!!!!!!
മരവിപ്പ് മാത്രം
ReplyDeleteമരവിപ്പ് മാത്രം
ReplyDeleteനാം മുഖം മൂടിയില്ലാതിരിക്കുക. അത്രയേയുള്ളു!
ReplyDeleteവേണ്ടത് വേണ്ടപ്പോള്‍ ചെയ്യാനുള്ള പ്രാപ്തി കൈവരിക്കുക!
ReplyDeleteആശംസകള്‍
നന്ദി കൂട്ടുകാരെ
ReplyDeleteormakalilekku onnethinokki...entho nashtettupoyannu thirichariyunnu..vallathoru ekanthathayum
ReplyDeleteനന്ദി നൌഫല്‍
ReplyDeleteനമ്മുക്കരികില്‍ വരുന്ന സത്യത്തിന്റെ പല മുഖങ്ങളും നമ്മള് തിരിച്ചറിയാതെ പോകുന്നതാണ് ഏറ്റവും വലിയ കുഴപ്പം .നമ്മള് ആത്മാര്‍ത്ഥമെന്നു കരുതുന്ന പലരും ഏറ്റവും വലിയ മുഖമൂടികളാകണ് അണിഞ്ഞിരിക്കുന്നത് എന്നറിയുമ്പോള്‍ തോന്നുന്നത് ....വെറുപ്പോ സങ്കടമോ മരവിച്ച അവസ്ഥയോ ashamsakal miniyecheeeeeeee
ReplyDelete