Thursday, June 5, 2014

ചൂണ്ടുവടി


വഴികാട്ടിയാകുന്നചൂണ്ടു വടിയാലെ
മറുകരയെത്തുവാന്‍ കഴിയുന്ന മനുജന്റെ
അകമേ നിറഞ്ഞ വെളിച്ചത്തിന്‍ പ്രഭ
കണ്ടതാം കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയോ....

കയ്യിലെ പൂച്ചെണ്ട് നല്കുവതാര്‍ക്ക് നീ.......?
പൊന്തിയ ചോദ്യം ഉള്ളിലൊതുക്കി ഞാന്‍.
മുന്നോട്ടു പോകുന്നു പൂചെണ്ടുമായവന്‍,
പ്രിയമുള്ളവരാരോ കാത്തിരിക്കുമ്പോലേ.....!

കാഴ്ചയുണ്ടായിട്ടും അന്ധരായ്‌ മാറുമ്പോള്‍
ചിന്തിപ്പതില്ലയോ ചെയ്യുന്നതൊക്കെയും
കാണുന്നതൊക്കെയും കൈയിട്ടു വാരുവാന്‍
ആര്‍ത്തി പൂണ്ടങ്ങനെ ഓടിത്തിമര്‍ക്കുന്നു

വിരൂപമില്ലാത്ത രൂപമാണെല്ലാര്‍ക്കും
സൗന്ദര്യത്തിന്റെ പൂര്‍ണ്ണത നല്‍കുക
എന്നിട്ടുമേന്തെ മനുജന്മാര്‍ പായുന്നു
സൗന്ദര്യം കൂട്ടുവാനെന്തുണ്ട് മാര്‍ഗ്ഗമേ....

നന്മകള്‍ കാണാനും നല്ലതു ചെയ്യാനും,
ദാനമായ് നല്‍കിയ സൃഷ്ടാവിനേയും.
നീര്‍കുമിള തുല്യമാം ജീവിത നൌകയില്‍
യാത്രയാകുമ്പോള്‍  ഓര്‍ത്തുകൊള്‍കെല്ലാരും...

അപരന്റെ ദു:ഖത്തില്‍ പങ്കാളിയാകാതെ
കണ്ടു രസിപ്പതോ നമ്മള്‍ തന്‍ കരുണ ?
സന്തോഷമൊന്നുമേകിയില്ലങ്കിലും
കദനകടലിനെ പകരാതെ നോക്കുവിന്‍.........,.....

ഈ ജന്മം നമ്മള്‍ തന്‍ യാത്രയിലൊക്കെയും
സഹജീവികള്‍ തന്‍ സഹകാരിയാകുവിന്‍
കാഴ്ചയില്ലാത്തൊരാ തനയന്റെ യാത്രപോല്‍
കൃത്യമാം ലക്ഷ്യത്തിലെത്തുവാന്‍ കഴിയണം...!!!






4 comments:

  1. ലക്ഷ്യത്തിലെത്തിയില്ലെങ്കില്‍ യാത്ര നിഷ്ഫലം. അല്ലേ!

    ReplyDelete
  2. അവനവനാത്മ സുഖത്തിനാചരിക്കുന്നവ-
    യപരനു സുഖത്തിനായ് വരേണം.
    ആശംസകള്‍

    ReplyDelete
    Replies
    1. അപരന്റെ സുഖത്തിനായ് വരാനല്ലേ ആര്‍ക്കും കഴിയാത്തതും .........നന്ദി സര്‍

      Delete