Sunday, January 12, 2014

ഒരു യാത്ര



അനന്തമായ് നീളുന്ന പാതയില്‍ചലിക്കവേ
ശ്യൂന്യമാമിടം ചിന്തിപ്പാന്‍ തുനിയവെ
തനിയെ ചരിച്ച നിന്‍ അന്തരാത്മാവിലെ
ഓളങ്ങള്‍ മെല്ലെ തിരയടിച്ചെത്തിയോ.........?

സത്യമാം വാക്കുകള്‍ ഉതിരുന്നതെവിടെ
അകമേ പുഛ്ചിച്ചു പുറമേ കാണിച്ചതോ
വെറുപ്പിന്റെ കണികയെ ശബ്ദിച്ചു തീര്‍ത്തതോ
കതിരും പതിരും തിരിച്ചറിയാനുള്ള  യാത്ര............

കരുത്തു നേടിയ മാനസത്തില്‍
കുരുത്തിടുന്നു അറിയാത്തൊരുള്‍വിളി
ഏകയായ് നീയിന്നു പ്രയാണം ചെയ്യുവിന്‍
നിന്‍ യാത്ര സത്യത്തിലേക്കെത്തിടും .

നല്ലതായ് ചമയുവാന്‍ തത്രപ്പെടുന്നവര്‍
പലതുമറിഞ്ഞിട്ടും അറിയാത്തഭാവങ്ങള്‍
നടനംനടത്തുന്നു പലമുഖം തന്നിലായ്
ഏകാന്തയാത്രയില്‍  കണ്ടതിതെല്ലാമോ ....?

ഭ്രാന്തമാം ചിന്തകള്‍ മേച്ചില്‍പ്പുറങ്ങളായ്
അലറുന്നു .........മൌനത്തെ ഭേദിക്കുവിന്‍
ക്ഷമയെന്ന  രൂപത്തെ മുറുകെപുണര്‍ന്നതാം
സഹചാരിയായ്  മൌനം അലഞ്ഞുനടന്നുവോ..?

സത്യവും മിഥ്യയും തിരിച്ചറിഞ്ഞീടുവാന്‍
ഇന്ദ്രിയമൊക്കെയുമുണര്‍ന്നു ചലിക്കുവിന്‍
ആര്‍ക്കനുണരുമ്പോള്‍ ഉതിരുന്നരശ്മിപോല്‍
സത്യങ്ങളെല്ലാമുദിക്കട്ടെ നിന്‍ മുന്നില്‍.......

കറപുരളാത്തൊരു പഥികനായ്‌
സത്യത്തിലേക്കുള്ള യാത്രാ .......ഒരു യാത്ര




3 comments:

  1. യാത്ര തുടരുന്നു നാമെല്ലാം

    ReplyDelete
  2. സത്യവും മിഥ്യയും തിരിച്ചറിയാന്‍ ആവാതെ കുഴങ്ങുന്ന....

    ReplyDelete
  3. ഡിയര്‍ കവിത വളരെ മനോഹരമായി
    ആശംസകള്‍

    ReplyDelete