Sunday, August 31, 2014
Thursday, August 28, 2014
Wednesday, August 20, 2014
Monday, August 18, 2014
ശാപം
നിറഞ്ഞോരാ മിഴികളില്‍
പൊഴിഞ്ഞതാം മണിമുത്ത്
സ്നേഹത്തിന്‍ ആധിക്യമായിരുന്നു
എനിക്കോ ശാപത്തിന്റെയും
എവിടെയെന്നറിയാതെ
എന്തന്നറിയാതെ
ഉഴറിടും നിമിഷവും
ആ മുഖം കണ്ടു ഞാന്‍
എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാതെ
പുഞ്ചിരിയോടെ മുന്നില്‍ നിന്നു
അന്നെനിക്കേകിയ ശാപാഗ്നിയാല്‍
ഇന്നു ഞാനറിയുന്നു നോവിന്റെ ആഴം
നീയെനിക്കേകിയ പാഠങ്ങളെല്ലാം
പൊളിയെന്നു ചൊല്ലി തള്ളാതിരുന്നെങ്കില്‍
ഇന്നു ഞാന്‍ നീറി പിടയുന്ന നിമിഷാര്‍ദ്ധം
എന്നിലൊരിക്കലും അണയാതിരുന്നേനെ
Tuesday, August 12, 2014
കാലൊച്ചയില്ലാതെ
സ്നേഹ തൂവലാമെന്നെ
മിഴിനീര്‍ തുള്ളിയായ് മാറ്റി
മനസ്സിന്‍ മടിത്തട്ടില്‍ നിന്നും
മറഞ്ഞുപോയീടുന്ന ജന്മം
മറവിതന്‍ വര്‍ണ്ണങ്ങള്‍ ചേര്‍ത്ത്
പൊതിഞ്ഞെടുത്തതാം ജന്മം
അടച്ചു വച്ചൊരു നിധിയായ്
ചെംപട്ടിനുള്ളിലെ ചെപ്പില്‍
ഇനിയൊരു കാലൊച്ച കേള്‍ക്കാന്‍
കഴിയാതിരിക്കുന്ന ജന്മം
എവിടെ മറഞ്ഞെന്നറിയാന്‍
കാതോര്‍ത്തിരിക്കുന്ന ജീവന്‍
മടങ്ങി വരാത്തതാം കാലൊച്ചയെ
എന്തിനു കാത്തിരിപ്പു കാലമേ .....!!!!
Subscribe to:
Posts (Atom)






