അവനുചുറ്റും ഇതള്‍വിടര്‍ത്തി കാത്തിരിപ്പിന്‍റെ ദിനങ്ങള്‍ക്ക്
വിരാമമിടാന്‍ കഴിയാതെ അവള്‍ മറഞ്ഞുനിന്നു
നാളെ വിടരാനായി നിന്ന മുകുളം വാടിയപോലെ
അവന്‍റെ ഹൃദയവും വാടിത്തുടങ്ങി .
ഏകാന്തത പലപ്പോഴും അസ്വസ്ഥതയുടെ സീമകള്‍ക്കപ്പുറമായിരുന്നിട്ടും
ഒരു ചെറുദീപം തെളിച്ച ചെരാത് പലപ്പോഴും സ്നേഹത്തിന്‍റെ കൊടുമുടിയിലേക്ക് അവനെ വിരുന്നുകാരനാക്കി .മുന്നോട്ടുള്ള ദിനങ്ങള്‍ക്ക് കാത്തുവയ്ക്കാന്‍ പുഞ്ചിരി സൂക്ഷിച്ചിരുന്നെങ്കിലും ചുണ്ടില്‍ വിഷാദത്തിന്‍റെ ലാസ്യഭാവങ്ങള്‍ ആയിരുന്നു മുന്നിട്ടു നിന്നത് .കയ്യെത്തും ദൂരത്തുവന്നു കൊതിപ്പിച്ചു വീണ്ടും കാത്തിരുപ്പുകള്‍ സമ്മാനിച്ച ദിനരാത്രങ്ങള്‍ ഒച്ചിനെപ്പോലെ ഇഴഞ്ഞുനീങ്ങവേ മരവിച്ച മനസ്സുമായി കൊടുംങ്കാടിന്‍റെ ഈണങ്ങള്‍ തേടുവാന്‍ യാത്രയായി .വന്യമായ മുരള്‍ച്ചയോ വീശിയടിക്കുന്ന പിശറന്‍കാറ്റോ കൂര്‍ത്ത കല്ലുകളോ ഒന്നും മുന്നില്‍ വന്നതറിഞ്ഞില്ല. ഏതോ ഒരു രാഗമായ് പ്രാണനില്‍ ഒഴുകിയത് ആ സ്വരം മാത്രം .മുന്നില്‍ നിറഞ്ഞത് മുല്ലമലരുകള്‍ക്കിടയില്‍ ഒഴുകിനീങ്ങുന്ന ആ മനോഹാരിതയും .........
നിരാശയുടെ തീരത്ത് യാത്രചെയ്യുന്നവര്‍ക്കായി അല്പസമയം നമ്മള്‍ മാറ്റിവച്ചാല്‍ .ഒന്ന് കേള്‍ക്കാന്‍ ശ്രമിച്ചാല്‍ നഷ്ടമായ അവരുടെ സന്തോഷത്തെ ചിലപ്പോള്‍ തിരികെനല്‍കാന്‍ കഴിഞ്ഞേക്കും ........
നിരാശയുടെ തീരത്ത് യാത്രചെയ്യുന്നവര്‍ക്കായി അല്പസമയം നമ്മള്‍ മാറ്റിവച്ചാല്‍ .ഒന്ന് കേള്‍ക്കാന്‍ ശ്രമിച്ചാല്‍ നഷ്ടമായ അവരുടെ സന്തോഷത്തെ ചിലപ്പോള്‍ തിരികെനല്‍കാന്‍ കഴിഞ്ഞേക്കും ........
No comments:
Post a Comment