Saturday, February 21, 2015
Friday, February 6, 2015
മഴമേഘം
രഹസ്യ തടാകത്തിന്‍ ചുഴിയില്‍
ശ്വാസത്തിനായ് പിടയുമ്പോഴും
ആശ്വാസത്തിന്‍ തലോടലായ്
അരികിലെത്തിയ തെന്നലേ
ഒരു പൂവിതളിനെയും നോവിക്കാതെ
ഒരു തളിര്‍ ചില്ലയെയും അടര്‍ത്തിടാതെ
സ്വയമേറ്റുവാങ്ങിയ നൊമ്പരത്തില്‍
എരിഞ്ഞടങ്ങിയോ നിന്‍ ദിനങ്ങള്‍
മുള്‍പ്പടര്‍പ്പില്‍ ഞെരുങ്ങി പൊടിച്ചതാം
ഹൃദയത്തിന്‍ രക്തപുഷ്പങ്ങളെ
സ്നേഹസ്പര്‍ശം കൊണ്ടുണക്കും
ഇളംതെന്നലായ് വീശിയകലുക
അനന്തവിഹായസ്സിന്‍ നീലിമയില്‍
പെയ്തുടങ്ങും മഴമേഘമായ്
തെളിയട്ടെ നിന്‍മനമിന്ന്
വിരിയട്ടെ മഴവില്ലിന്‍ ചാരുതയെന്നും....!!!!
Subscribe to:
Posts (Atom)