എത്ര ശ്രമിച്ചിട്ടും അടങ്ങാത്ത പിടച്ചിലായിരുന്നു ആ നെഞ്ചിനുള്ളില്‍. അണപൊട്ടി ഒഴുകാന്‍ കാത്തുനിന്ന അഗ്നിപര്‍വ്വതംപോലെ,തിളച്ചു മറിയുന്ന ഉള്‍തടം. എപ്പോള്‍ പൊട്ടിഒഴുകണം എന്ന് മാത്രം നിശ്ചയമില്ല. പിന്നെ ശാന്തിയുടെ തണല് തേടിയുള്ള യാത്ര ആയിരുന്നു.ദിക്കറിയാതെയുള്ള ആ യാത്രയില്‍ എത്ര മുഖങ്ങള്‍ കണ്ടു .കണക്കെടുത്തില്ല.എല്ലാം
സ്വാര്‍ത്ഥതയുടെ പര്യായയവും സ്നേഹത്തിന്റെ കപടതയും പ്രിതിഫലിക്കുന്നവ. കുളിര്‍മ്മയേകുന്ന ഒരു തണല്‍ കണ്ടപ്പോള്‍ അല്പം ആശ്വാസം തോന്നി .ആ തണലില്‍ അല്‍പനേരം വിശ്രമിക്കാന്‍ ഇരുന്നതാണ് അറിയാതെ ഉറങ്ങിപോയി. ഉറക്കത്തില്‍ എന്തെല്ലാമോ ദുസ്വപ്നംങ്ങള്‍ കണ്ടു ഞെട്ടിഉണരും വീണ്ടും ഉറക്കത്തിലേക്കു മടങ്ങും. അഗാധമായ ഉറക്കത്തിലേക്കു പോകുംതോറും കുളിര്‍തെന്നല്‍ വീശിഅടിക്കുന്ന ഉഷ്ണകാറ്റായി മാറുന്നതും താങ്ങാവുന്നതിലും അധികമായി.ചൂട് സഹിക്കാന്‍ പറ്റാതായപ്പോള്‍ വാടിതളര്‍ന്നു വീണതും ഒരിറ്റു ദാഹജലത്തിനായി കേണതും മാത്രം ഓര്‍മ്മയുണ്ട്. പിന്നെ ആ പിടച്ചില്‍ ഒരിക്കലും ഉണ്ടായില്ല .
" ഇങ്ങനെ ജീവിത യാത്രയില്‍ പിടഞ്ഞു തീര്‍ന്നവര്‍ എത്രയോപേര്‍