ചെറിയൊരു ബുദ്ധിമുട്ട് വരുമ്പോള്‍ എന്തിനാണീശ്വര എന്നോടിതു ചെയ്യ്തതെന്നു ദൈവത്തോട് മറുചോദ്യം ചോദിക്കാന്‍ തുടങ്ങുന്നു . ചില സമയങ്ങളില്‍ നമുക്കുണ്ടാകുന്ന സഹാനങ്ങളാകാം സഹജീവികളെ കൂടുതല്‍ സ്നേഹത്തോടെ കാണുവാന്‍ അവസരം ഒരുക്കി തരിക .ചിലപ്പോള്‍ അഹങ്കാരത്തോടെ ഓടുന്ന നമ്മള്‍ ചുറ്റുമുള്ളതൊന്നും കാണുകകൂടിയില്ല .
ഒരു കൊച്ചു സംഭവം ഓര്‍മ്മവരുന്നു .മനസ്സെപ്പോഴും ഗര്‍വ്വിന്‍റെ കൂടാരമായിരുന്നു റസാക്കിന്‍റെതു അവന്‍ അവസരം കിട്ടുമ്പോഴൊക്കെ തന്‍റെ സുഹൃത്തുക്കളെയും മറ്റുള്ളവരെയും വാക്കുകൊണ്ടും പ്രവര്‍ത്തികൊണ്ടും ദ്രോഹിക്കും .ഒരു ദിവസത്തെ ബൈക്ക് യാത്ര അവന്‍റെ ജീവിതം മാറ്റിമറിച്ചു മറ്റുള്ള വാഹനങ്ങളെ മറികടക്കാനുള്ള ചീറിപ്പായുന്ന അവന്‍റെ സ്വഭാവം അവനെ എന്നേക്കുമായി കട്ടിലില്‍ തളച്ചിട്ടു . തിരക്കുള്ള ഒരു വൈകുന്നേരം നീന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് തെറിച്ചുവീണ റസാക്കിന്‍റെ നട്ടെല്ലിനേറ്റ ക്ഷതം എത്രദിവസങ്ങള്‍ ബോധമില്ലാതെ മരണത്തിനും ജീവിതത്തിനുമിടയില്‍ .ബോധം തെളിഞ്ഞപ്പോള്‍ അവനറിഞ്ഞു ഇനിയൊരു പാച്ചില്‍ അവന്‍റെ ജീവിതത്തില്‍ ഉണ്ടാകില്ല .സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവനു മറ്റൊരാളിന്‍റെ സഹായം വേണം എന്തിനു പറയുന്നു സ്വന്തം ശരീരത്തില്‍ വന്നിരിക്കുന്ന ഒരു ചെറുപ്രാണിയെ അകറ്റാന്‍പോലും കഴിയില്ല.ജീവിതത്തില്‍ അഹങ്കാരത്തിന്‍റെ അന്ധത മാറ്റാന്‍ ഒരപകടംവേണ്ടിവന്നു .റസാക്കിനെപോലുള്ളവരുടെ ജീവിതം നമുക്കും ഒരു പാഠമായിരിക്കട്ടെ.
മറ്റുള്ളവര്‍ക്ക് നന്മ ചെയ്യാന്‍ കിട്ടുന്ന അവസരങ്ങള്‍ തങ്ങളാല്‍ കഴിയുംവിധം വിനയോഗിക്കുക .ആരെയും വേദനിപ്പിക്കാതെ ദ്രോഹിക്കാതെ അല്പകാലത്തെ ഈ ജീവിതം മുന്നോട്ടു പോകുക .ഒരു നിമിഷംകൊണ്ട് ചിറകറ്റു വീഴുന്ന ശ്വാസം ,ഒരു ദിവസം കഴിഞ്ഞാല്‍ പുഴുവരിക്കുന്ന ശരീരം ഇതാണ് നമ്മളെന്ന് മറക്കാതിരിക്കുക .ഈ വിധിയെ മറികടക്കാന്‍ മനുഷ്യനിലെ ഒരു അഹങ്കാരത്തിനും കഴിയില്ലയെന്ന സത്യം എപ്പോഴും ഓര്‍മ്മിക്കുക.