ഒരിക്കല്‍ നീ എന്നരുകില്‍ വന്നതും
എന്നിലെ സത്യത്തെ കണ്ടുകൊണ്ടല്ലയോ
ഞാന്‍ കോറിയ അക്ഷര കൂട്ടങ്ങള്‍ കണ്ടപ്പോള്‍
ഉള്‍വിളി പോലെ നീ എന്നിലേക്കെത്തിയോ
ആദ്യമായ് എന്നിലേക്കെത്തിയ സന്ദേശം
സുപ്രഭാതം ചൊല്ലാന്‍ വന്നതാണ് ഞാന്‍
പിന്നീടു പലവട്ടമെത്തിനിന്‍ സാനിദ്ധ്യം
സന്ദേശരൂപങ്ങള്‍ ആയിരുന്നു
ഒരിക്കലും കാണാത്ത സുഹൃത്തിനെ കാണുവാന്‍
അനുവാദം ചോദിച്ചതോര്‍മ്മയില്ലേ ?
കണ്ടു കഴിയുമ്പോള്‍ പലവട്ടം കാണുവാന്‍
ഹൃത്തടം വീണ്ടും കൊതിച്ചതില്ലേ ?
സ്നേഹത്തിന്‍ പാരമ്യം പലവട്ടം നിന്നിലെ
സ്വാര്‍ത്ഥതയാലെ വഴക്കടിച്ചില്ലയോ?
നിന്നെ പിരിയാതെ ഞാന്‍ കൂടെനിന്നപ്പോള്‍
നിന്നിലെ തെറ്റുകള്‍ തിരുത്തിയില്ലേ ?
സ്നേഹത്തിന്‍ ബന്ധനം കൂടുചമച്ചപ്പോള്‍
വാതില്‍ തുറന്നു ഞാന്‍ സ്വതന്ത്രയായി
തിരികെ വരാതെ ഞാന്‍ പറന്നകന്നപ്പോഴും
ഇടനെഞ്ചു പൊട്ടി കരഞ്ഞില്ലയോ നീ ?
നിന്നിലെ നോവു തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍
മടക്കയാത്രക്ക് ഒരുങ്ങി വന്നില്ലയോ
അറിവിന്റെ നിറവിലും തെറ്റിന്റെ ശരിയിലും
നിന്നില്‍ ലയിച്ചു ഞാന്‍ സമാധിയായില്ലേ ?
ശരിയുംതെറ്റും തിരിച്ചറിയാന്‍ കഴിയണം...
ReplyDeleteആശംസകള്‍