Monday, October 24, 2016

പാളിച്ചകള്‍

                       
                    വഴിതേടി അലഞ്ഞ പഥികന്‍റെ മുന്നില്‍ ലഷ്യം പുഞ്ചിരിയോടെ നിന്നു .ഇടവഴിയില്‍ കണ്ടവരോടൊക്കെ വഴി ചോദിച്ചു .ആര്‍ക്കും അറിയില്ലയെന്നു പറഞ്ഞു ഒഴിഞ്ഞു മാറി.വഴി അറിയാത്തവരല്ല വഴി പറഞ്ഞു കൊടുത്താല്‍ അയാളും ലക്ഷ്യത്തിലെത്തിയാലോ? എന്നാണ് അധികം പേരും ചിന്തിച്ചത് .നല്ല മനസ്സുള്ള ചുരുക്കം യാത്രിരെയും ഇടവഴിയില്‍ കണ്ടുമുട്ടി .അവര്‍ ലക്ഷ്യത്തിലേക്കുള്ള പാതകള്‍ കൃത്യമായി പറഞ്ഞു കൊടുത്തു .പറഞ്ഞിട്ടും മനസ്സിലാകാതെ വന്നിടതൊക്കെ കൂടെ നടക്കാന്‍ സഹായിച്ചു . ലക്ഷ്യത്തില്‍ എത്തിയ ചങ്ങാതിമാര്‍ ആവശ്യം നടന്നു കഴിഞ്ഞപ്പോള്‍ പൊടിയും തട്ടി യാത്രയായി .ആവശ്യം നടക്കുന്നിടം വരെ എത്ര സ്നേഹമായിരുന്നു  അവരുടെ വാക്കുകളില്‍ .ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു അകമേ അസൂയ തോന്നിയിട്ടും പുറമേ പുഞ്ചിരിച്ചു . ഇതൊന്നുമറിയാതെ പാവം കുറച്ചു യാത്രികര്‍ തന്നെപോലെ മറ്റുള്ളവരും ഉയരങ്ങളില്‍ എത്തണമെന്ന് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും തെറ്റിപ്പോയിയെന്ന്‍ അനുഭവം കൊണ്ട്‌ പാഠം പഠിക്കേണ്ടി വന്നു .തന്നെ എല്ലാവരും പ്രോത്സാഹിപ്പിക്കണം എന്ന ചിന്തയിലാണ് പലരും .നേരെ തിരിച്ചു തനിക്ക് പ്രോത്സാഹനം തന്നവരെ താന്‍ ഒരിക്കലും അറിയുകയില്ലയെന്ന രീതിയില്‍ പെരുമാറുന്നവര്‍ .നമ്മുടെ സമൂഹത്തില്‍ ഏറിയപങ്കും കണ്ടുവരുന്നത്‌ ഈ മനസ്ഥിതിയാണ് .

                                മറ്റുള്ളവരുടെ കഴിവുകള്‍ കാണുമ്പോള്‍ അതു നല്ലതെന്ന് പറയണമെങ്കില്‍ മനസ്സില്‍ ഒരുപാട് നന്മകള്‍ ഉള്ളവരായിരിക്കണം .......പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നവരാണ് ചിലര്‍ .പിന്നീട് അബദ്ധങ്ങള്‍ പറ്റുമ്പോഴാണ്
പലരും നഷ്ടപെട്ടുപോയ നല്ല ഹൃദയങ്ങളെക്കുറിച്ച് ചിന്തിക്കുക .വൈകിയ വേളയിലെ ഈ തിരിച്ചറിവുകള്‍ ജീവിതത്തില്‍ ഒരുപാട് നഷ്ടങ്ങള്‍ ഉണ്ടാക്കാം .പ്രവര്‍ത്തിക്കും മുന്‍പേ ചിന്തിക്കുക ....തിരിച്ചറിയുക ......നല്ല സ്നേഹിതരെ നഷ്ടമാക്കാതെ ഹൃദയത്തോട് ചേര്‍ത്തു സൂക്ഷിക്കുക .........!!!!!!!!!!!!

4 comments:

  1. നേര്‍കാഴ്ചകള്‍ നല്ല ചിന്തകള്‍----നന്ദി എഴുത്തിന്-

    ReplyDelete
    Replies
    1. വായനയ്ക്കും ഈ സ്നേഹത്തിനും നന്ദി മരുപ്പച്ച

      Delete
  2. സത്യം
    മനുഷ്യന്‍ പലവിധത്തിലുള്ളവരാണ്.
    അപരനെ നേര്‍വഴിയിലേക്ക് നയിക്കുമ്പോള്‍ മനസ്സിനുണ്ടാകുന്ന ആനന്ദം ഒന്നുവേറെത്തന്നെയാണ്!
    അങ്ങനെയുള്ളവരെ ആര് അവഗണിച്ചാലും നന്മ അവരോടൊപ്പമുണ്ടാവും. തീര്‍ച്ച!
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്കും ഈ സ്നേഹത്തിനും നന്ദി സര്‍

      Delete