Tuesday, September 27, 2016

സഫലം സ്വപ്നം

                                                             
                                                                                                                                                                                         ഉള്ളില്‍ തങ്ങിയ കാഴ്ചകള്‍ ഭാവനകളുടെ ചിറകുവിടര്‍ത്തി പറക്കാന്‍ തുടങ്ങിയപ്പോള്‍ അക്ഷരങ്ങളായി വാക്കുകളായി വരികളായി ജനിച്ചുവളര്‍ന്നു മുഖപുസ്തകത്തിന്‍റെ പേജിലൂടെ യാത്രചെയ്യവേ ഉള്ളില്‍ നിറഞ്ഞ ഒരു മോഹം അച്ചടിമഷിപുരണ്ട താളുകളില്‍ തന്‍റെ കവിതകള്‍ ഒന്ന് വായിക്കാന്‍ . ആ മോഹം സഫലമാക്കിയ .സര്‍വേശ്വരനോട് ഒരായിരം നന്ദി .എന്‍റെ ബുക്ക്‌ പബ്ലിഷ് ചെയ്യ്ത എവര്‍ഗ്രീന്‍ ബുക്സിനും ,പ്രകാശനം ചെയ്യ്ത ശ്രീ .പ്രമോദ് പയ്യന്നൂരിനും ,ബുക്ക് ഏറ്റുവാങ്ങിയ ബിന്ദുടീച്ചറിനും ,ചടങ്ങില്‍ പങ്കെടുത്ത എല്ലാ അഥിതികള്‍ക്കും   തിരക്കിനിടയിലും എനിക്കായി മനോഹരമായ അവതാരിക ഒരുക്കി തന്ന മോഹന്‍ദാസ് മൊകേരി സാറിനും എന്‍റെ എഴുത്തുകള്‍ക്ക് എല്ലാവിധ പ്രചോദനവും നല്‍കിയ എല്ലാ  കുടുംബാംഗങ്ങള്‍ക്കും എല്ലാറ്റിനും ഉപരി വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത  എന്‍റെ പ്രിയസുഹൃത്തുക്കള്‍ക്കും എന്‍റെ കവിതകള്‍ വായിച്ചു ആവശ്യമായ തിരുത്തലുകള്‍ ചെയ്തു തന്ന പ്രിയസുഹൃത്തിനും സ്നേഹത്തിന്‍റെ സന്തോഷത്തിന്‍റെ നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍ ...... എല്ലാവരുടെയും സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിച്ചുകൊണ്ട് ഈ കവിതാസമാഹാരം "അന്നയുടെ അക്ഷരത്താളുകള്‍ " നിങ്ങള്‍ക്കായ്‌ സമര്‍പ്പിക്കുന്നു .......!!!





7 comments:

  1. ഒരു സൂചനയും കിട്ടിയിരുന്നില്ലല്ലോ.
    ഹൃദയംനിറഞ്ഞ ആശംസകള്‍

    ReplyDelete
    Replies
    1. വായനക്ക് നന്ദി സര്‍ .ചില സാഹചര്യങ്ങള്‍ അറിയിക്കാന്‍ അനുവദിച്ചില്ല .ക്ഷമാപണം

      Delete
  2. മഞ്ഞും മഴയും കുളിരും വേനലുമായി അന്നയുടെ അക്ഷരത്താളുകൾ മനുഷ്യഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങട്ടെ... ഹ്യദയംനിറഞ്ഞ സ്നേഹാശംസകൾ... പ്രീയ മിനിക്കുട്ടി..

    ReplyDelete
    Replies
    1. വായനയ്ക്ക് നന്ദി സ്നേഹം സന്തോഷം ചേട്ടായി .ബുക്ക് വാങ്ങി വായിക്കണേ

      Delete
  3. മഞ്ഞും മഴയും കുളിരും വേനലുമായി അന്നയുടെ അക്ഷരത്താളുകൾ മനുഷ്യഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങട്ടെ... ഹ്യദയംനിറഞ്ഞ സ്നേഹാശംസകൾ... പ്രീയ മിനിക്കുട്ടി..

    ReplyDelete
  4. ആശംസകള്‍ മിനി...

    ReplyDelete
    Replies
    1. വായനക്ക് നന്ദി സ്നേഹം സന്തോഷം

      Delete