കൊഴിഞ്ഞു വീണ വര്‍ഷം
നമ്മിലിറ്റിച്ചു തന്നുപോയ്
ആനന്ദത്തിനലയടിയെങ്കിലും
നോവിന്‍റെ കൂടാരമായിരുന്നേറെയും
പിടി മുറുക്കിയ ദുരന്തങ്ങള്‍
താലൂരമായ് അതിവൃഷ്ടിയായ്
പലരാജ്യങ്ങള്‍ നാടുകള്‍ താണ്ടി
തകര്‍ത്തെറിഞ്ഞു പോയതും
പലായനങ്ങള്‍ പലതും
തീരാത്ത നോവുകളായ്
ഇടവഴിയില്‍ നഷ്ടമായനവധി
പ്രാണന്‍റെ കണക്കുകള്‍
അന്ത:ച്ചിദ്രങ്ങളില്‍ പൊലിഞ്ഞു
നാടിന്‍റെ നന്മനിറഞ്ഞവര്‍ പലര്‍
വര്‍ഗ്ഗീയവിഷം ചീറ്റിയെങ്ങും
ക്രൂരമായ് മാറിയ ബ്രഹ്മാണ്ഡവും
മാതൃകാപുണ്യജന്മങ്ങള്‍ പലതും
മന്നില്‍നിന്നു മണ്മറഞ്ഞതും
കാലത്തിന്‍റെ വികൃതിയില്‍
കവര്‍ന്നെടുത്ത സ്വപ്‌നങ്ങള്‍
കലാപങ്ങള്‍ നിറയുന്നുയെങ്ങും
പരസ്പരം പോരടിക്കുന്നു രാജ്യങ്ങള്‍
വിട്ടുവീഴ്ചകളില്ലയൊട്ടുമേ
ജനജീവിതം പൊറുതിമുട്ടുന്നു
പ്രതീക്ഷയുടെ ദീപ്തി ചിന്തി
വന്നണയുമീ വര്‍ഷദിനങ്ങള്‍
നന്മയുടെ പൂവുകള്‍ വിടരട്ടെ
പാരിലെങ്ങും പരക്കട്ടെ സുഗന്ധം
കവിത നന്നായിട്ടുണ്ട്
ReplyDeleteമനുഷ്യമനസ്സുകളില്‍ നന്മകള്‍പൂക്കണം
ആശംസകള്‍
നന്മയുടെ സുഗന്ധമെങ്ങും പരക്കട്ടെ.
ReplyDelete!!!!!പുതുവത്സരാശംസകൾ!!!!!