Saturday, November 19, 2016

നേരുംനെറിയും


തേച്ചുമിനുക്കിയെടുത്തൊരു
നിഷേധങ്ങള്‍ കണ്ടുമടുത്തു
ചിലന്തിവലപോലെ കുരുക്കുന്നു
നിയമസംഹിതയാല്‍ പട്ടിണിപ്പാവങ്ങളെ

ശ്വാനന്‍റെ പരാക്രമത്തില്‍ പ്രാണന്‍
പൊലിഞ്ഞു പോയമനുജര്‍
അര്‍ദ്ധപ്രാണരായ് ജീവിച്ചിടുന്നവര്‍
രക്ഷകരെന്നും ശുനകനുമാത്രം

കാമഭ്രാന്തന്‍റെ പേക്കൂത്തില്‍
മാഞ്ഞുപോയ്  അരുമപ്പെണ്‍ക്കൊടികള്‍
തിന്നുകൊഴുത്തുവിലസുന്നു നീചന്മാര്‍
ധനമുള്ള കൈകള്‍ക്കെന്തുമാകാം

കുഞ്ഞുങ്ങളെത്തട്ടിയെടുക്കുന്നവര്‍
ഭിക്ഷക്കായ്‌ പ്രതോളിയില്‍ വില്ക്കുന്നു
നാട്യം നടത്തി പരിഭ്രാന്തി വിതച്ചും
മറ്റെന്തിനോ ചിലര്‍   കോപ്പുകൂട്ടുന്നു

നിയമങ്ങളൊക്കെയും പൊളിച്ചെഴുതുന്നു
പാവംജനങ്ങള്‍ പൊറുതിമുട്ടുന്നു
ഒരുനോട്ടുമാറുവാനൊരുദിനം വേണമോ
ലക്ഷ്യം ജനനന്മയാണെന്നു വാഴ്ത്തുമ്പോഴും

കോടികളാസ്തിയുള്ള പാവത്തിന്‍റെ
കോടിക്കടങ്ങളെഴുതിത്തള്ളുമ്പോഴും
കുടിലിലുറങ്ങുംദരിദ്രനെ  ജപ്തിയാല്‍
തെരുവിലിറക്കുവാന്‍ മടിയില്ല ബാങ്കിനും

നാടിന്‍റെനന്മകള്‍ കറയറ്റതാക്കുവാന്‍
പാവംജനത്തിന്‍റെ കണ്ണീരുകാണുവാന്‍
നന്മമരങ്ങളായ്‌ പിറക്കട്ടെ മന്നില്‍
നേരും നെറിയും നിറഞ്ഞ മക്കള്‍






2 comments:

  1. കാലികപ്രസക്തിയുള്ള ശക്തമായ വരികള്‍
    ഭൌതികസുഖങ്ങളെല്ലാം നേടിയെടുക്കാനുള്ള ത്വരയോടെ നമ്മള്‍ സദ്മൂല്യങ്ങളെ തകര്‍ത്തെറിയുകയും ഭാവിതലമുറകളെ സ്വാര്‍ത്ഥതയുടെയും,ആര്‍ത്തിയുടെയും പാന്ഥാവിലേക്ക്‌ നയിക്കുന്നതിന്‍റെയുംചെയ്യുന്നതിന്‍റെ പരിണതഫലം!
    കുട്ടികളെ വളര്‍ത്തുന്നവരുടെയും രാജ്യത്തെ നയിക്കുന്നവരുടെയും മനസ്സില്‍ നന്മകള്‍ മുളപൊട്ടിയാലെ മനുഷ്യന്‍ നന്നാകൂ!!രാജ്യം നന്നാകു!!!

    ആശംസകള്‍

    ReplyDelete
    Replies
    1. ഞാനും എന്‍റെ ലോകവും മാത്രമെന്ന ചിന്തയിലേക്ക് മനുഷ്യര്‍ മാറുമ്പോള്‍ നാടിന്‍റെ നന്മകള്‍ നഷ്ടമാകുന്നു ..............വായനക്കും ഈ സ്നേഹത്തിനും നന്ദി സര്‍

      Delete