Monday, February 15, 2016

വിജനതയിലെ വിളക്ക്


വിജനമാംവഴിവക്കില്‍ തെളിഞ്ഞദീപമേ 
നിന്നിലെ തെളിമയറിയാതെ പോയിഞാന്‍ 
വൈകിയവേളയിലീസംഗമമെങ്കിലും 
മറയുംവരെയെന്നെ കൈകളില്‍ ചേര്‍ക്കണം 

തളിരായ് പൂവായ് ഫലമായ് മാറുവാന്‍ 
വറ്റാത്ത സ്നേഹത്തിനുറവയായൊഴുകണം
മുല്ലവള്ളിപോല്‍ ചുറ്റിപടരുവാന്‍
തേന്മാവുപോലെന്നുമരികില്‍ വേണം 

തളരുന്ന പാദങ്ങള്‍ താങ്ങീടുവാന്‍
നിന്‍ പാദങ്ങളില്‍ ചേര്‍ത്തുനടത്തണം 
ഉഴറുന്ന ഇടനെഞ്ചിന്‍ തേങ്ങലുകള്‍
ഒരുകരസ്പര്‍ശത്താല്‍  മായ്ച്ചീടണം

എന്നിലെകുറവുകള്‍ നിന്നെതളര്‍ത്തുമ്പോള്‍
പൊറുക്കാത്ത തെറ്റായി കണക്കിടല്ലേ 
കുറവുകളെല്ലാമെന്‍ നിറവുകളാക്കുവാന്‍ 
നിന്നാര്‍ദ്രസ്നേഹം പകര്‍ന്നുവേണം  

6 comments:

  1. സ്നേഹത്തിന്റെ വെളിച്ചം നേര്‍വഴി കാണിക്കട്ടെ!
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്കും ഈ സ്നേഹത്തിനും നന്ദി സര്‍

      Delete
  2. എന്റെ വഴികൾക്ക് പ്രകാശവും കാലിനു ദീപവും!!

    ReplyDelete
    Replies
    1. വായനയ്ക്കും ഈ സ്നേഹത്തിനും നന്ദി അജിത്തേട്ട

      Delete
  3. Replies
    1. വായനയ്ക്കും ഈ സ്നേഹത്തിനും നന്ദി സര്‍

      Delete