Friday, April 8, 2016

രാഗമാലിക

ചില്ലയില്‍ പൂത്തൊരു
ചിരകാല സ്വപ്നത്തെ
ചിറകറ്റു വീഴാതണച്ചു
ചിത്തത്തില്‍ സൂക്ഷിക്കാന്‍
ചെറുകണമായി ഞാനാശിച്ചു
ദൂരങ്ങളില്‍ ഒരു മൃദുചലനം
സ്നേഹമെന്ന മൂവിതള്‍
ഹൃദയ തന്ത്രികളില്‍ മീട്ടും
 പൊന്‍ രാഗമാലിക
വിടരുമൊരു പൂവിതള്‍
വാടാ മലരായെന്നില്‍
ഓര്‍മ്മയില്‍ മങ്ങാതെ
മന്ദസ്മിതം തൂകിയെത്തി
സമയ ചക്രങ്ങളിന്നു
ഇഴയുന്ന ജീവിതമായ്
മനീഷിതയായ് വിളങ്ങിയാലും
മനമൊരു  തൂവലാകും
യാത്രയുടെ തീരത്തിന്നു
എകാകിയായ് നീങ്ങുന്നു  

8 comments:

  1. യാത്രയുടെ തീരത്തെ ഏകാകിയായി....

    ReplyDelete
    Replies
    1. വായനയ്ക്കും സ്നേഹത്തിനും നന്ദി ഡീയര്‍

      Delete
  2. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. വായനയ്ക്കും സ്നേഹത്തിനും നന്ദി സര്‍

      Delete
  3. ആശംസകൾ, മിനി

    ReplyDelete
    Replies
    1. വായനയ്ക്കും സ്നേഹത്തിനും നന്ദി അജിത്തേട്ട

      Delete
  4. കൊള്ളാം.നല്ല കവിത.

    വീണ്ടും കാണാം!!!!

    ReplyDelete
    Replies
    1. വായനയ്ക്കും സ്നേഹത്തിനും നന്ദി......സുധി

      Delete