Wednesday, November 12, 2014

അക്ഷരതോണി


ദൂരങ്ങള്‍ താണ്ടി  അരികിലെത്തിയപ്പോള്‍
കൈയെത്തും ദൂരത്തു നിന്നും അകന്നുപോയ തോണി
ഏതു കരയിലാണ് അടുത്തതെന്നിപ്പോഴും അജ്ഞാതം

അനര്‍ഗളം ഒഴുകിയെത്തിയയെന്നക്ഷരങ്ങള്‍
നിത്യമാ  തോണിതന്‍ യാത്രികരായിരുന്നു
വെളുത്തതാളിലെ കറുത്തക്ഷരങ്ങള്‍ കുറിക്കുമെന്‍
തൂലിക തോണിതന്‍ പങ്കയമായിരുന്നു

ഇടമുറിയാതെ യാത്രചെയ്യുമാ തോണി
ഇരുള്‍പ്പരപ്പിലെവിടെ ഞാന്‍ തേടെണ്ടു.......!!!!

4 comments:

  1. അക്ഷരത്തോണി തുഴഞ്ഞ് തുഴഞ്ഞ്......

    ReplyDelete
  2. നന്ദി അജിത്തേട്ട

    ReplyDelete
  3. നിലാവുള്ള രാത്രിയിൽ നോക്കൂ.. കണ്ടുകിട്ടും.... :-)

    ReplyDelete
  4. തൂലിക തോണിതന്‍ പങ്കയമായിരുന്നു
    പങ്കായമായിരുന്നു.......
    ആശംസകള്‍

    ReplyDelete