കുഞ്ഞരി
പ്രാവിന്റെ കുറുകല്കേട്ടുണരുവാന്
ഇന്നെനിക്കെന്താണ്
മോഹം
ഒന്നെനിക്കറിയാമെന്നകതാരിനുള്ളിലെ
സ്നേഹത്തിന്
പൂക്കള്‍വിടര്‍ന്നു
വെള്ളരി
പ്രാവെന്റെ സ്വന്തമായ് വന്നപ്പോള്‍
ശൂന്യമാം
മാനസംപുഞ്ചിരിച്ചു
എത്രയോ നാളായ്ഞാന്
തേടിയപ്രാവേ നീ
എന്നിലെക്കെത്തുവാന്
വൈകിയോ നീ
തൂവലിന് നൈര്‍മല്യം
തന്നെയല്ലോ നിന്റെ
മാനസത്തിന്റെ
പരിശുദ്ധിയും
ഉണരുന്ന നേരത്ത്
നീയെന്റെ ജാലക
പാളിതന്‍ ചാരെയായ് വന്നുനില്ക്കും
കണികണ്ടുണരുവാന്‍
കൊതിയാണെനിക്കെന്നും
വെള്ളരി പ്രാവേ
നീ അറിയുന്നുവോ
ചാരത്തുവന്നു നീ
തോളത്തിരുന്നെന്റെ
കാതില്‍ നീ
ചൊല്ലിയകിന്നാരം
കൊക്കുകൊണ്ടെന്നെനീ
തൊട്ടുനോക്കിടുമ്പോള്
ആനന്ദം കൊണ്ടു
ഞാന്‍ തുള്ളിച്ചാടി
അരിമണി വിതറി
ഞാന്‍ മുറ്റത്ത്നില്പു
തത്തി
നടക്കുന്നനിന്നെ കാണാന്‍
എന്നെ നീ
കണ്ടപ്പോള്‍ പാറിതിമര്ത്തില്ലെ
വെള്ളരി
ചിറകുകള് വീശി വീശി
ഒരു ദിനമെന്നെ
നീ തൊട്ടുവിളിക്കുവാന്
എന്തെ വന്നില്ല
അരുമകിളി
ആശംസകൾ
ReplyDeleteവായനക്കും സ്നേഹത്തിനും നന്ദി
Deleteഅഭിനന്ദനങ്ങള്‍
ReplyDeleteവായനയ്ക്കും സ്നേഹത്തിനും നന്ദി
Deleteമനോഹരം നന്നായി വരട്ടെ
ReplyDeleteവായനയ്ക്കും സ്നേഹത്തിനും നന്ദി
DeleteThanks all
ReplyDeleteചാരത്തുവന്നു നീ തോളത്തിരുന്നെന്റെ
ReplyDeleteകാതില്‍ നീ ചൊല്ലിയകിന്നാരം
കൊക്കുകൊണ്ടെന്നെനീ തൊട്ടുനോക്കിടുമ്പോള്
ആനന്ദം കൊണ്ടു ഞാന്‍ തുള്ളിച്ചാടി
കൊള്ളാട്ടോ ...:)
അസ്രൂസാശംസകള്‍
http://asrusworld.blogspot.in/
വായനയ്ക്കും സ്നേഹത്തിനും നന്ദി
Deleteകൊള്ളാം
ReplyDelete